അമേരിക്ക തിരിച്ചടിച്ചാൽ, യുദ്ധം; ഇറാൻ
ടെഹ്റാന്: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ മിസൈലാക്രമണത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ ഉപദേഷ്ടാവ്. അക്രമണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് ട്വിറ്ററിലൂടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യുദ്ധ സൂചന നല്കി നിലപാട് കടുപ്പിച്ചത്.
പശ്ചിമ ഇറാഖിലെ അല്‍-അസാദ് സൈനിക താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.20നാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചന നല്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തവും സുസജജുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന് ഇറാനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സംഭവത്തില്‍ ഇന്ന് തന്നെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്.