നിവാര്‍ ചുഴലിക്കാറ്റ്; ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: നിവാര്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ നാളെ (25.11.20) പുറപ്പെടേണ്ട നിശ്ചിത ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി സ്പെഷ്യല്‍, ചെന്നൈ-കൊല്ലം അനന്തപുരി സ്പെഷ്യല്‍ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം - ചെന്നൈ എഗ്മോര്‍, ചെന്നൈ-കൊല്ലം എഗ്മോര്‍ എന്നീ സ്പെഷ്യല്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നു.
എന്നാല്‍ അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തമിഴ്നാട് തീരം തൊടുമെന്നാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്കി. വടക്കന്‍ തമിഴ്നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.