ഇന്നു മുതല്‍ 15 ട്രെയിനുകള്‍ സംസ്ഥാനത്ത് ഓടിത്തുടങ്ങും
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നു ട്രെയിന്‍ സര്‍വ്വീസുകള്‍ വീണ്ടും പുനഃരാരംഭിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മുതല്‍ 15 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി , കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എന്നിവയാണ് പുനരാരംഭിക്കുന്നത്.
എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ നിര്‍ബന്ധമാണ്.