ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുന്നു. ദക്ഷിണ റെയില്‍വേയാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് അറിയിച്ചത്.ബുധനാഴ്ച കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ചില ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവെക്കുകയായിരുന്നു.