Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

വായുവിലൂടെ എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത്? വിശദീകരണവുമായി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍

09 July 2020 09:05 AM

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിനു പുതിയ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. 32 രാജ്യങ്ങളില്‍നിന്നുള്ള 230 ഓളം ശാസ്ത്രകാരന്മരാണ് ഈ കാര്യം പറഞ്ഞത്. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ ഭാഗത്ത് ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ലോകാരോഗ്യ സംഘടന പൊതുസമൂഹത്തോടുള്ള നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തണമെന്നും ശാസ്ത്രകാരന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വായുവിലൂടെ എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നതെന്നതെന്ന വിശദീകരണവുമായി ലോകാരോഗ്യ സംഘടനുയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ എത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേ കണ്‍സല്‍ട്ടിംങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചത്.

വൈറസിന് വായുവില്‍ അല്‍പസമയം നിലനില്‍ക്കാന്‍ സാധിക്കുമെന്നാണ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നത്. നമ്മള്‍ സംസാരിക്കുമ്പോഴോ , പാടുമ്പോഴോ , ശബ്ദമുയര്‍ത്തുമ്പോഴോ എന്തിന് ചിലപ്പോള്‍ ശ്വസിക്കുമ്പോള്‍ പോലും നിരവധി ജലകണങ്ങള്‍ പുറത്തേക്ക് വരുന്നുണ്ട്. ഈ ജലകണങ്ങളില്‍ ഏറ്റവും വലിയവ 1-2 മീറ്റര്‍വരെ ദൂരേക്ക് തെറിച്ചേക്കാം. ഇതുകൊണ്ടാണ് ശാരീരിക അകലം പാലിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. അങ്ങനെ ശാരീരിക അകലം പാലിക്കപ്പെടുമ്പോള്‍ വൈറസുകള്‍ക്ക് പകരാന്‍ കഴിയില്ലെന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ചിലത് സംഭവിക്കുന്നുവെന്ന് അവര്‍ വിശദീകരിക്കുന്നു ' ചില ജലകണങ്ങള്‍ക്ക് അഞ്ച് മൈക്രോണുകളുടെ വലിപ്പം മാത്രമേ കാണൂ. അവയ്ക്ക് ഭൂമിയില്‍ പതിക്കുന്നതിന് മുന്‍പ് കൂടുതല്‍ സമയം വായുവില്‍ നില്‍ക്കാന്‍ സാധിക്കും. ഇവ കാറ്റിലുടെയും മറ്റും സഞ്ചരിക്കാനും സാധ്യതയുണ്ട്. അങ്ങനെ മറ്റുള്ളവരുടെ ശ്വാസത്തിലേക്ക് ഇവ എത്തിപ്പെടാം. ഇങ്ങനെയാണ് വൈറസുകള്‍ വായുവിലൂടെ പടരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഇത് സംഭവിക്കുക' ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

കോവിഡ് 19 വൈറസുകള്‍ വായുവിലൂടെ പടരുന്നതും അഞ്ചാംപനി പോലുള്ള രോഗത്തിന്റെ വൈറസുകള്‍ പടരുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. അഞ്ചാംപനിയുടെ വൈറസുകള്‍ പ്രധാനമായും വായുവിലൂടെയാണ് പടരുന്നത്. രോഗിയില്‍നിന്നും വരുന്ന വൈറസുകള്‍ 10-15 മിനിറ്റുവരെ വായുവില്‍ തങ്ങിനില്‍ക്കാമെന്നും, എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് കോവിഡ് 19 വൈറസുകള്‍ വായുവിലൂ ടെ പടരുന്നതെന്നും അവര്‍ പറഞ്ഞു. '
അഞ്ചാംപനിയുടെ വൈറസ് പടരുന്നത് പോലെ കൊറോണ വൈറസ് പടരുന്നെങ്കില്‍ ഇതിനകം നമ്മളെല്ലാവര്‍ക്കും രോഗം ബാധിച്ചെനെയെന്നും അവര്‍ പറഞ്ഞു. വായില്‍നിന്നുവരുന്ന ജലകണങ്ങളില്‍നിന്നാണ് കോവിഡ് 19 രോഗത്തിന്റെ വൈറസ് പടരുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ ഇത് വലിയ തോതില്‍ തടയാന്‍ കഴിയുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration