ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി ഹോങ്കോങ്; നിരോധനം രണ്ടാഴ്ച്ചത്തേക്ക്
കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി ഹോങ്കോങ്. നാളെ മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിരോധനം. ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാന്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
വളരെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ, പാകിസ്ഥാന്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെ ഹോങ്കോങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസത്തിനിടയില്‍ പുറത്തു നിന്ന് വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഞായറാഴ്ച്ച 30 പുതിയ കോവിഡ് കേസുകളാണ് ഹോങ്കോങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 29 എണ്ണവും പുറത്തു നിന്ന് എത്തിയവരിലാണ്.
ഹോങ്കോങ്ങില്‍ ഇതുവരെ 11,600 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 209 പേര് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ വാക്സിന് സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ 7.5 മില്യണ്‍ ജനങ്ങളില്‍ വെറും 9 ശതമാനം ആളുകള്‍ മാത്രമാണ് വാക്സിന് സ്വീകരിച്ചത്.