കനത്ത മഴ; മുംബൈയിലും സമീപ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മുംബൈ: കനത്ത മഴയില്‍ മുംബൈ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈക്ക് പുറമേ താനെ, പൂനെ, റായഗഡ്, രത്നഗിരി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയും വെള്ളക്കെട്ടും കാരണം സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വ്വീസും താളംതെറ്റി. അവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന ഭീതിയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.