പാര്‍വതി തിരുവോത്തിനെതിരെ ഗണേശ് കുമാര്‍
ആക്രമിക്കപ്പെട്ട നടിക്കെതിരായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് സംഘടനയില്‍ നിന്ന് രാജിവച്ച നടി പാര്‍വതി തിരുവോത്തിനെതിരെ നടനും എം.എല്‍.എയുമായ ഗണേശ് കുമാര്‍ രംഗത്ത്.
രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില് അഭിപ്രായം പറയാനില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ‘കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാവരും പറയട്ടെ”- അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
താരസംഘടനയായ അമ്മയ്ക്കുവേണ്ടിയുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ആക്രമിക്കപ്പെട്ട നടിയുണ്ടാകില്ലെന്ന ഇടവേള ബാബുവിന്റ പരാമര്‍ശമായിരുന്നു വിവാദമായത് . അവര്‍ ഇപ്പോള്‍ ‘അമ്മ’ സംഘടനയില്‍ അംഗമല്ലെന്നും, മരിച്ചവര്‍ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത് .