ഇന്നും ഇന്ധനവില കൂട്ടി; പെട്രോള്‍ 90 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിലവര്‍ധന. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87 രൂപയും ഡീസലിന് 85.31 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89.15 രൂപയാണ്. ഫെബ്രുവരിയില്‍ ഒമ്പതാം തവണയാണ് ഇതോടെ വിലവര്‍ധന.