സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി | സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഈ വര്‍ഷത്തില്‍ ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് ലിറ്ററിന് വര്‍ധിച്ചിരിക്കുന്നത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.97 രൂപയായി. ഡീസല്‍ ലിറ്ററിന് 80.14 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില. ഇതോടെ ഇന്ധനവില സര്‍വകാല റിക്കാര്‍ഡിലെത്തി.