ഇന്ധനവില വീണ്ടും വര്‍ധിച്ചു, പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.83 രൂപയും ഡീസല്‍ 82.96 രൂപയുമായി ഉയര്‍ന്നു.
അനുദിനം ഉയരുന്ന ഇന്ധനവില സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സൂചന. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി മേഖലകള്‍ കോവിഡ് സാഹചര്യത്തില്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും ഇന്ധനവില കൂടുന്നത് ഇവരുടെ വരുമാനത്തെയാണ് ഏറെ ബാധിക്കുന്നത്.