ഇന്ധനവില ഇന്നും കൂടി, പെട്രോള്‍ വില റെക്കോര്‍ഡില്‍
തിരുവനന്തപുരത്ത്: ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും റെക്കോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.32 രൂപയായി.2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോര്‍ഡാണ് മറികടന്നത്.
കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 80.51 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.06 രൂപയും, ഡീസല്‍ വില 82.14 രൂപയുമായി ഉയര്‍ന്നു. ഈ മാസം മാത്രം ഇന്ധനവില അഞ്ച് തവണയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.