ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരി മരിച്ചു
ന്യൂഡല്‍ഹി: ഹരിയാനയില്‍ കഴിഞ്ഞ ദിവസം കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരി മരിച്ചു. 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ശിവാനി എന്ന കുട്ടി വീണത്. കര്‍ണാലിലെ ഗരൗന്ധയില്‍ ഞായറാഴ്ച വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടായത്.
കുടുംബത്തോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ശിവാനി കുഴല്‍ക്കിണറില്‍ വീണത്. 10 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് രാവിലെ 9.30ഓടെ കുട്ടിയെ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നു. കുട്ടിയെ പുറത്തെടുത്ത് കര്‍ണാലിലെ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.കുട്ടിക്ക് ഓക്സിജന്‍ ലഭ്യമാക്കുകയും ഒപ്പം ആത്മവിശ്വാസം പകരുന്നതിനായി മാതാപിതാക്കളുടെ ശബ്ദം കേള്‍പ്പിക്കാന്‍ ഒരു ഓഡിയോ റെക്കോര്‍ഡര്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.