രാജ്യസഭാ എംപിയും ബിജെപി നേതാവുമായ അശോക് ഗസ്തി കൊവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു; രാജ്യസഭാ എംപിയും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി കൊവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സപ്റ്റംബര്‍ 2 നാണ് ഇദ്ദേഹത്തെ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം.
ഈ വര്‍ഷം ജൂലൈ 22 നാണ് ഇദ്ദേഹം രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.
കര്‍ണാടക പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. കര്‍ണാടകയിലെ റായ്ചൂര് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് ഗസ്തി.ഭാരതീയ ജനതാപാര്‍ട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സജീവ അംഗമായിരുന്നു. ബെല്ലാരി, കോപ്പല്‍ , റായ്ചൂര് എന്നീ ജില്ലകളുടെ പാര്‍ട്ടിയുടെ ചുമതലയും വഹിച്ചു.