സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരന് നാലാം പ്രതി
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രതി. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 രൂപ തട്ടിച്ചുവെന്ന പരാതിയില്‍ ആണ് കുമ്മനം രാജശേഖരനെ അടക്കം പ്രതി ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്.
ഇന്നലെയാണ് ആറന്മുള സ്റ്റേഷനില്‍ ഹരികൃഷ്ണന് എന്നയാള്‍ കുമ്മനം അടക്കമുളളവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയത്. കുമ്മനം രാജശേഖരന്റെ പിഎ പ്രദീപ് ആണ് കേസിലെ ഒന്നാം പ്രതി. പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് 28 ലക്ഷത്തിലധികം രൂപ വാങ്ങി എന്നാണ് ഹരികൃഷ്ണന്റെ പരാതിയിലെ ആരോപണം.