കേരളത്തില്‍ ബിജെപിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് കുമ്മനം
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്. ബിജെപിക്ക് വോട്ട് വര്‍ധിച്ചു. മറ്റ് കാര്യങ്ങള്‍ പഠിച്ചശേഷം പറയാമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ബിജെപിയെ പൊതുശത്രുവായിക്കണ്ട് എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഒത്തുകളി രാഷ്ട്രീയമാണ് നേമത്ത് നടന്നത് എന്ന് വ്യക്തമാണ്. എല്ലാവര്ക്കും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളൂ. ബിജെപിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു അത്.
ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും പറഞ്ഞത് അതു തന്നെയാണ്. ബിജെപിയെ തോല്‍പ്പിക്കുക എന്നതായിരുന്നു എല്ലായിപ്പോഴും രണ്ടുകൂട്ടരുടേയും ലക്ഷ്യം. കേരളത്തിലുടനീളം ബിജെപിയെ തോല്‍പ്പിക്കുക എന്ന് പറയുമ്ബോള്‍ ശത്രുവിന്റെ ശത്രു മിത്രമാവുക സ്വാഭാവികമാണ്.
നേമത്തെ പരാജയത്തെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഓരോ ബൂത്തിലെയും വോട്ടുകളുടെ വിവരങ്ങള്‍ ലഭിച്ചശേഷം പാര്‍ട്ടി ഒന്നിച്ച് ചര്‍ച്ചചെയ്ത് വിലയിരുത്തല്‍ നടത്തുമെന്നും കുമ്മനം പറഞ്ഞു.