Tuesday, November 24, 2020
 
 
News

കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്: വീണ്ടും പരാതിക്കാരുടെ മൊഴിയെടുക്കും

the indian state Admin
24 October 2020 12:25 PM

ആറന്മുള: കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യേഗസ്ഥന്‍ വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

തട്ടിപ്പ് സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണ്‍ വി.പിള്ള, ന്യൂ ഭാരത് ടെക്‌നോളജി ഉടമ വിജയന്‍ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളില്‍ പരിശോധിക്കും.

പ്രതി ചേര്‍ത്തിരിക്കുന്ന ആരെയും പൊലീസ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അതേസമയം കേസില്‍ ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ബിജെപി നടത്തിയെങ്കിലും പണം തിരികെ കിട്ടാതെ കേസില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് പരാതിക്കാരനനായ ഹരികൃഷ്ണന്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration