പരാതിക്കാരന് 24 ലക്ഷം നല്കി; കുമ്മനത്തിന് എതിരായ തട്ടിപ്പുകേസ് ഒത്തുതീര്‍പ്പായി
ബിജെപി മുന്‍ കേരള അദ്ധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി.
കിട്ടാനുള്ള മുഴുവന്‍ പണവും ലഭിച്ചെന്നും എഫ്ഐആര്‍ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണന് പറഞ്ഞു. 24 ലക്ഷം രൂപയാണ് ഒത്തുതീര്പ്പിന്്റെ ഭാഗമായി ഹരികൃഷ്ണന് നല്‍കിയത്.
ഹരികൃഷ്ണന് പൊലീസിന് നല്കിയ പരാതി പിന്‍വലിച്ചു. പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീര്‍പ്പാക്കിയത്.
പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്. ഹരികൃഷ്ണന്റെ പരാതി.
കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണായിരുന്നു കേസിലെ ഒന്നാംപ്രതി. കേസിലെ അഞ്ചാം പ്രതിയായിരുന്നു കുമ്മനം.