എഫ്സിഐ അടച്ചുപൂട്ടാന്‍ ഗൂഢാലോചനയെന്ന് കര്‍ഷകര്‍; ആറിന് ദേശവ്യാപക റോഡ് ഉപരോധം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെ രാജ്യവ്യാപക റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍. വരുന്ന ആറാം തീയതി ഉച്ചയ്ക്ക് 12മുതല്‍ മൂന്നുവരെ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'കഴിഞ്ഞ വര്‍ഷം എംഎസ്പിയില്‍ സംഭരണത്തിനായി എഫ്സിഐക്ക് വായ്പ വഴി നീട്ടിയ ധനസഹായത്തിനുള്ള ബജറ്റ് വിഹിതം 1,36,600 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്സിഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് കര്‍ഷകര്‍ സംശയിക്കുന്നു'-യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.