കൊവിഡ് 19; പരീക്ഷയെഴുതാൻ 2 പേർക്ക് പ്രത്യേക ക്രമീകരണം
പത്തനംതിട്ട: കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഉണ്ടാകും. ഇവർക്കായി പ്രത്യേക യാത്രാ സൗകര്യം നൽകും.
സംസ്ഥാനത്ത് എസ്എസ്എൽസി - ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാതിരിക്കാനാണ് മുന്നകരുതല്‍ നടപടി.കനത്ത ജാഗ്രതയിലാണ് സംസഥാനത്തെങ്ങും പരീക്ഷകള്‍ നടത്തുന്നത്.