കോവിഡ് 19; ഒൻപത് മരണം; 20 സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ഹിമാചൽ പ്രദേശിൽ ചികിത്സയിലായിരുന്ന ടിബറ്റൻ അഭയാർഥിയാണ് മരിച്ചത്. 15നാണ് ഇയാൾ അമേരിക്കയിൽ നിന്നെത്തിയത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒൻപതായി. ബംഗാളിൽ ചികിത്സയിൽ ആയിരുന്ന 57കാരനും ഉച്ചയോടെ മരിച്ചിരുന്നു. ഇതുവരെ 467 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തും മൂന്ന് ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചു. ഇറാൻ, ഈജിപ്ത്, സ്വീഡൻ എന്നിവടങ്ങളിലാണ് മരണം.
അതേസമയം കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടും. ആറ് സംസ്ഥാനങ്ങൾ ഭാഗികമായും അടയ്ക്കും. 12 സ്വകാര്യ ലാബുകള്‍ക്കു പരിശോധനയ്ക്ക് അനുമതി നല്കി. 15,000 കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കും.