ദമ്പതികളുടെ ആത്മഹത്യ; അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ഉത്തരവ്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ ആത്മഹത്യയില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ഉത്തരവ്. തിരുവനന്തപുരം റൂറല്‍ എസ്.പി ബി. അശോകന് ചുമതല നല്കി. സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഡി.ജി.പിയുടെ നടപടി.കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജന് കുടിയൊഴിപ്പിക്കല്‍ തടയാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
ഈ മാസം 22നാണ് സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന് ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഇന്നലെ രാജനും രാത്രിയില്‍ ഭാര്യ അമ്ബിളിയും മരിച്ചു.