Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

സന്നദ്ധസേനയില്‍ കോണ്‍ഗ്രസുകര്‍ സഹകരിക്കും: മുല്ലപ്പള്ളി

26 March 2020 09:42 PM

കോവിഡ് രോഗപ്രതിരോധത്തിലും മറ്റുസേവനപ്രവര്‍നങ്ങളിലും പരമാവധി യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഹിളാകോണ്‍ഗ്രസ് സഹോദരിമാരും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചു.

അരോഗ്യരംഗത്തെ ഉദ്യോഗസ്ഥരും നിയമപാലകരും നല്‍കുന്ന നിബന്ധനങ്ങള്‍ക്ക് വിധേയമായി ഓരോ പ്രവര്‍ത്തകനും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.

കോവിഡെന്ന മഹാമാരിയെ നാം എല്ലാം മറന്നുകൊണ്ട് ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തകാലത്ത് കഷ്ടത അനുഭവിക്കുന്ന പതിനായരങ്ങള്‍ക്ക് സഹായമെത്തിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്.

'സന്നദ്ധ' എന്ന വെബ്‌പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു ഓരോ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സന്നദ്ധ സേനയുടെ ഭാഗമാകണം. 2,36,000 പേരടങ്ങുന്ന സന്നദ്ധ സേനയ്ക്കാണ് രൂപം കൊടുത്തതെന്ന് അറിയുന്നു. പഞ്ചയാത്തില്‍ 200, മുനിസിപ്പാലിറ്റികളില്‍ 500, കോര്‍പ്പറേഷനുകളില്‍ 700 പേര്‍ അടങ്ങുന്നതാണ് സേനയുടെ ഘടന.

ദേശീയപ്രസ്ഥാനകാലത്ത് മഹാദുരന്തങ്ങള്‍ ഉണ്ടായ സന്ദര്‍ഭങ്ങളില്‍ ഒക്കെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ അര്‍പ്പണബോധത്തോടെ സേവനമനുഷ്ടിച്ച പാരമ്പ്യരമാണ് കോണ്‍ഗ്രസിനുള്ളത്. പ്ലേഗ്, വസൂരി,കോളറ, 1923ലെ മഹാപ്രളയം, 1943ലെ ബംഗാള്‍ക്ഷാമം എന്നീ പ്രതിസന്ധിഘട്ടത്തില്‍ പ്രശംസനീയവും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഓരോ കോണ്‍ഗ്രസുകാരനും നടത്തിയത്.

സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും ഭൂകമ്പം ഉണ്ടായകാലത്തു ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ സന്നദ്ധസേവകരായി രംഗത്തുണ്ടായിരുന്നു. പശ്ചിമതീരത്ത് ഉണ്ടായ ഭീകരമായ ചുഴലിക്കാറ്റ് കാലത്ത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ അന്നു നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.അന്ന് അദ്ദേഹത്തോടെ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ എ.ഐ.സി.സി സെക്രട്ടറി എന്ന നിലയില്‍ തനിക്കും അവസരം ലഭിച്ചിട്ടുണ്ട്.കേരളത്തില്‍ ഉണ്ടായ രണ്ടു പ്രളയങ്ങളിലും ഓഖി ചുഴലിക്കാറ്റ് സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന് വിസ്മരിക്കാനാവുന്നതല്ല.അതിനാല്‍ ഈ മാഹാമാരിയെയും ശക്തമായി പ്രതിരോധിക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായസഹകരണം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകനുമുള്ള ബാധ്യത ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ട്. എല്ലാവരും സജീവമായി സേവനസന്നദ്ധതയോടെ രംഗത്തുണ്ടാകണമെന്ന് മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration