ഹത്രാസ് കേസ് സി.ബി.ഐ അന്വേഷിക്കും ; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി
ലക്നൗ : ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശിപാര്‍ശ. ഇക്കാര്യം സംബന്ധിച്ച് യോഗി ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇരയുടെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹത്രാസ് ജില്ലയില്‍ ക്രൂരമായ പീഡനത്തിനിരയായി 19 വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദം കനക്കവേയാണ് പുതിയ തീരുമാനം വന്നത്.