Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു; 72.91 ശതമാനം പോളിം​ഗ്

12 May 2021 01:05 PM

അലഹബാദ്: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജോലി നോക്കിയതുവഴി കൊവിഡ് ബാധിച്ച്‌ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഒരു കോടി നഷ്‌ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കണമെന്ന് ഹൈക്കോടതി. പോളിംഗ് ഓഫീസര്‍മാരായി ജോലി നോക്കിയതിനെ തുടര്‍ന്ന് കൊവിഡ് വന്ന് മരിച്ചവരുടെ കുടുംബത്തിനാണ് നഷ്‌ടപരിഹാരമായി ഒരുകോടി രൂപയെങ്കിലും നല്‍കാന്‍ ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

യോഗി സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച തുക 30 ലക്ഷം രൂപയാണ്. ഇത് ആ ഉദ്യോഗസ്ഥരെ ആശ്രയിച്ച്‌ കഴിയുന്ന കുടുംബത്തിന് വളരെ തുച്ഛമാണ്. \'ആര്‍ടിപിസി‌ആ‌ര്‍ പരിശോധയില്ലാതെ ഉദ്യോഗസ്ഥരെ കൊണ്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച സംസ്ഥാന സ‌ര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ബോധപുര്‍വം ശ്രമിച്ചു.\' കോടതി നിരീക്ഷണത്തില്‍ പറയുന്നു.
28 ജില്ലകളിലായി 77 പോളിംഗ് ഓഫീസ‌ര്‍മാരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചതെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ തരുണ്‍ അഗര്‍വാള്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സമയം വേണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

അദ്ധ്യാപകരും ശിക്ഷാ മിത്രങ്ങളും അന്വേഷകരുമാണ് ഇത്തരത്തില്‍ പോളിംഗ് ഓഫീസര്‍മാരുടെ ഡ്യൂട്ടി ചെയ്യാന്‍ നി‌ര്‍ബന്ധിതരായി മരണമടഞ്ഞത്. ഇവര്‍ക്ക് പ്രഖ്യാപിച്ച തുക വളരെ കുറഞ്ഞുപോയി എന്ന് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

എല്ലാ ജില്ലകളിലും മഹാമാരിക്കെതിരെ തീരുമാനമെടുക്കാന്‍ ഒരു കമ്മി‌റ്റി രൂപീകരിക്കണമെന്നും ജസ്‌റ്റിസ് സിദ്ധാ‌ര്‍ത്ഥ വര്‍മ്മ, അ‌ജിത്‌ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഈ കമ്മി‌റ്റിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേ‌റ്റോ തത്തുല്യ റാങ്കുള‌ളയാളോ ഉണ്ടാകണമെന്നും ഉത്തരവിലുണ്ട്. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ നാമനിര്‍ദ്ദേശം ചെയ്‌ത ഒരു പ്രൊഫസറും, ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് നാമനിര്‍ദ്ദേശം ചെയ്‌ത ഡോക്‌ടര്‍മാരും സമിതിയിലുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.48 മണിക്കൂറിനകം ഇവ നിലവില്‍ വന്നിരിക്കണമെന്നാണ് കോടതി ഉത്തരവ്.

സംസ്ഥാനത്ത് ടെസ്‌റ്റിംഗ് വളരെ കുറച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം നിരീക്ഷിച്ച കോടതി പറഞ്ഞു. \'22 ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിന്റെ കണക്ക് പോലും മുഴുവനില്ല.\' കോടതി നിരീക്ഷിച്ചു.

നിരക്ഷരരായ തൊഴിലാളികളില്‍ 18നും 45നുമിടയില്‍ പ്രായമുള‌ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കേസ് ഇനി മേയ് 17ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration