കള്ളപ്പണം വെളുപ്പിച്ചു; ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു. നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചത് അന്വേഷിക്കണമെന്ന ഹർജിയിലാണ് ഈ വിശദീകരണം തുടർ നടപടികൾ ഏപ്രിൽ 7ന് സത്യവാങ്ങ്മൂലമായി സമർപ്പിക്കാൻ ജസ്റ്റീസ് സുനിൽ തോമസ് നിർദേശിച്ചു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ കൈമാറിയ പണം തന്റേതല്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം. വാര്‍ഷിക പ്രചാരണ ക്യാമ്പയിന് വഴി പാര്‍ട്ടി മുഖപത്രം കോടികള്‍ സമാഹരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കിട്ടിയ പണമാണിതെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.