നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാറിന്റെ സെക്രട്ടറി പിടിയില്‍
കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി ബി പ്രദീപ് കുമാര്‍(പ്രദീപ് കോട്ടത്തല) അറസ്റ്റില്‍.
പത്തനാപുരത്തുനിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസര്‍കോഡ് സ്വദേശി വിപിന്‍ലാല്‍ ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്കായി ജയിലില്‍നിന്ന് കത്തയച്ചത് വിപിന്‍ലാല്‍ ആയിരുന്നു.