സൗഹൃദ ക്രിക്കറ്റ് മത്സരം; കൊല്ലം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
തീവ്ര വോട്ടർ പട്ടിക പുതുക്കൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ ഹരിതചട്ടം, ലഹരി വിരുദ്ധ സന്ദേശം എന്നിവയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും എസ് ബി ഐ ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടേഴ്സ് ഇലവൻ, എസ് ബി ഐ ഓഫീസേഴ്സ് ഇലവൻ എന്നീ ടീമുകൾ തമ്മിൽ അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ നടന്ന മത്സരം ജില്ലാ കളക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു.

