‘എങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാം’: വനിതകൾക്കായി സൗജന്യ പരിശീലനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ നവംബർ 22ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ‘എങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാം’ എന്ന വിഷയത്തിൽ ഏകദിന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ റീജിയണൽ സെന്ററിൽ നേരിട്ടോ 9495069307 എന്ന നമ്പറിലോ ബന്ധപ്പെടണം.

