പ്രമേഹ ദിനത്തില്‍ പട്ടാമ്പിയില്‍ നിന്ന് പാലക്കാട് വരെ ഡോക്ടറുടെ സൈക്കിള്‍ യാത്ര
ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി പട്ടാമ്പി മുതല്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ വരെ സൈക്കിളില്‍ സഞ്ചരിച്ച് ആരോഗ്യസന്ദേശം പ്രചരിപ്പിച്ച് ദേശീയ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.പി. അഹമ്മദ് അഫ്‌സല്‍ മാതൃകയായി. പ്രമേഹം നിയന്ത്രിക്കാന്‍ വ്യായാമത്തിന്റെയും സജീവ ജീവിതശൈലിയുടെയും പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് സൈക്കിള്‍ യാത്രയുടെ ലക്ഷ്യം.
പട്ടാമ്പിയില്‍ നിന്ന് രാവിലെ 6.30 ന് തുടങ്ങിയ യാത്ര 58 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 9.40 ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു. ദൈനംദിന ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് തന്നെ പ്രമേഹം തടയാനും നിയന്ത്രിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

