പി ജി കോഴ്സ് പ്രവേശനം : സ്പോട്ട് അഡ്മിഷൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനു കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 13, 14 തീയതികളിൽ ജനറൽ സ്പോട്ട് അഡ്മിഷൻ നടത്തും. അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0460 2200904, 9895094110.