
താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുള്ള താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ദീര്‍ഘനാളുകളായി തകര്‍ന്ന അവസ്ഥയിലായ റോഡ് പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
കരുവാന്‍കാട് സെന്ററില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ മോഹന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി ആര്‍ സുരേഷ് ബാബു, സാവിത്രി രാമചന്ദ്രന്‍, കെ പി പ്രശാന്ത്, പുഷ്പചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകല വിജി, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാലി വി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ഇതിനോടകം നാലു റോഡുകള്‍ക്കായി മൂന്ന് കോടിയിലധികം തുക അനുവദിച്ചിട്ടുണ്ട്.