Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

ലഹരി ഉപയോഗ വ്യാപനവും കുട്ടികളുടെ പുനരധിവാസവും; ശില്പശാല സംഘടിപ്പിച്ചു

29 February 2024 01:00 PM

ലഹരിക്കെതിരെ  ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യം: ചീഫ് സെക്രട്ടറി


ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ലഹരി ഉപയോഗ വ്യാപനവും കുട്ടികളുടെ പുനരധിവാസവും  എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന സംസ്ഥാന തല കർത്തവ്യവാഹകരുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.


\"\"


സമയബന്ധിതമായി പൂർത്തീകരിക്കേണ്ട അതിസങ്കീർണമായ വിഷയമാണ് ലഹരിക്കെതിരായ പ്രതിരോധവും പുനരധിവാസവും. ഇതിനായി സർക്കാർ തലത്തിൽ പോലീസ്, എക്‌സൈസ് വകുപ്പുളടക്കമുള്ളവരുടെ ഏകോപനം ശക്തമാക്കും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ സുപ്രധാന അജണ്ടയാണ് ലഹരിക്കെതിരായി നടത്തുന്ന പ്രവർത്തനങ്ങൾ എന്നതിനാൽ സംസ്ഥാന ഗവൺമെന്റിന്റെ സുപ്രധാന പരിഗണന വിഷയമാണിത്. കർമമണ്ഡലത്തിന് പുറത്ത് ലഹരി വിമോചന കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, കൗൺസലിംഗ് എന്നിവ അടക്കം നടത്തുന്ന സർക്കാരിതര സംഘടനകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.


രണ്ടോ മൂന്നോവർഷം മുൻപുള്ള വെല്ലുവിളിയല്ല നമ്മൾ ലഹരിയുടെ കാര്യത്തിൽ ഇന്ന് നേരിടുന്നത്. സിന്തറ്റിക് ലഹരിയെ സംബന്ധിച്ചടുത്തോളം കെമിക്കൽ സ്ട്രക്ച്ചർ അനുദിനം മാറുന്നു. അതിനനുസരിച്ച് തലച്ചോറിലുണ്ടാകുന്ന ആഘാതം വ്യത്യസ്തമാകുന്നു. ഇതിനനുസരിച്ച് ചികിത്സയടക്കം     നിർദേശിക്കുക എന്നത് പുതിയ കാലത്തെ വെല്ലുവിളിയാണ്. ലഹരി മുക്ത കേരളത്തിന് സർക്കാരുമായി സഹകരിക്കുന്നതിന് ഡോൺ ബോസ്‌കോ പോലെയുള്ള എൻ ജി ഒ കളെ സ്വാഗതം ചെയ്യുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു. ബാലാവകാശ നിയമങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് നൽകി ചീഫ് സെക്രട്ടറി നിർവഹിച്ചു.


\"\"


സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോൺ ബോസ്‌കോ ബ്രഡ്സ് ഡ്രീം പ്രൊജക്റ്റ്, സ്റ്റേറ്റ് ഡയറക്ടർ, റവ. ഫാ. ഫിലിപ്പ് പരക്കാട്ട് ആമുഖഭാഷണം നടത്തി.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ സ്വാഗതം ആശംസിച്ചു. തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, ബ്രഡ്സ് ബാംഗ്ലൂർ  എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോർജ് പി. എസ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജമോൾ. റ്റി.സി എന്നിവർ സംബന്ധിച്ചു.


മദ്യ മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം, കുട്ടികളിലെ ലഹരി ഉപയോഗം, ലഹരിക്കടിമപ്പെട്ടുപോകുന്ന കുട്ടികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കേരളത്തിലെ പ്രധാനപ്പെട്ട കർത്തവ്യവാഹകരുടെ ഒരു യോഗമാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ഡോൺ ബോസ്‌കോ ബ്രെഡ്സ് ഡ്രീം പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ചത്. വിവിധ സർക്കാർ വകുപ്പുകളിലും, സർക്കാരിതര സംഘടനകളിലും, കുട്ടികളിലെ മയക്കുമരുന്നിന്റെയും ലഹരിയുടെയും ദുരുപയോഗവും ആസക്തിയും തടയുന്നതിന് വേണ്ടി പ്രവർത്തിച്ചുവരുന്ന കർത്തവ്യവാഹകർ ശില്പശാലയിൽ പങ്കെടുത്തു.


മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ടുപോയ കുട്ടികൾക്കുള്ള സംരക്ഷണവും പുനരധിവാസവും എപ്രകാരം സാധ്യമാക്കാം, ലഹരിക്കെതിരായുള്ള  തുടർപ്രവർത്തനങ്ങൾ, കർത്തവ്യവാഹകരുടെ ഇടപെടലുകൾ, നിർദ്ദേശങ്ങൾ, എത്ര പേർക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ എത്തിക്കാൻ കഴിഞ്ഞു, ഭാവി പരിപാടികൾ എന്തൊക്കെയാണ് എന്നീ വിഷയങ്ങൾ ഏകദിന ശിൽപ്പശാല ചർച്ച ചെയ്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration