Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

വയനാട്ടിലെ വന്യജീവി ആക്രമണം; ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി

15 February 2024 06:35 PM

വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ  ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ യോഗം വിലയിരുത്തി.


മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുകയാണെന്നും അതിൽ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള നോഡൽ ഓഫീസർമാരുടെ യോഗം ഓൺലൈനായി നടത്തി. ഇത്തരം യോഗങ്ങൾ കൃത്യമായി ചേരാൻ മുഖ്യമന്ത്രി നിർദേശിച്ചു.


റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥർ ചേർന്ന കമാൻഡ് കൺട്രോൾ സെൻറർ ശക്തിപ്പെടുത്തണം. ഇവരുൾപ്പെടുന്ന വാർറൂം സജ്ജമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. ആർആർടികൾ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നൽകാനാകണം. റെഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയർലെസ് സംവിധാനങ്ങൾ, വാട്ട്‌സ് ആപ് ഗ്രൂപ്പുകൾ എന്നിവ ഇതിനായി ഉപയോഗിക്കണം\"\"


വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള നടപടികളായി. വയർലെസ് സെറ്റുകൾ, ഡ്രോണുകൾ എന്നിവ വാങ്ങാനുള്ള അനുമതി നൽകി കഴിഞ്ഞു. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്താൻ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തണം. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഒരു സ്‌പെഷ്യൽ  ഓഫീസറെ വയനാട് ജില്ലയിൽ നിയമിക്കും. വലിയ വന്യജീവികൾ വരുന്നത് തടയാൻ പുതിയ ഫെൻസിങ്ങ് രീതികൾ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാൻ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്ന  കാര്യം കർണ്ണാടക സർക്കാരുമായും കേന്ദ്ര സർക്കാരുമായും ആലോചിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അടിക്കാടുകൾ നീക്കം ചെയ്യാൻ ജില്ലാ കലക്ടർ എസ്റ്റേറ്റ് ഉടമകൾക്ക് നിർദേശം നൽകണം.  വന്യമൃഗങ്ങൾക്കുള്ള തീറ്റ വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.  ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ സെന്ന മരങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്‌ക്കരിക്കണം.   ജൈവ മേഖലയിൽ കടക്കുന്ന വാഹനങ്ങൾക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കും.


ജനവാസ മേഖലകളിൽ വന്യജീവി വന്നാൽ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് കലക്ടർക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. ജനങ്ങൾക്ക് രക്ഷ നൽകുക എന്നതാണ് ഏറ്റവും പ്രധാനം. ഇനിയൊരു ജീവൻ നഷ്ടപ്പെടരുത് എന്ന ജാഗ്രത ഉണ്ടാകണം. നിലവിലുള്ള ട്രെഞ്ച്, ഫെൻസിങ്ങ് എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കിൽ ഉടൻ ചെയ്യണം. ഫെൻസിങ്ങ് ഉള്ള ഏരിയകളിൽ അവ നിരീക്ഷിക്കാൻ വാർഡ് മെമ്പർമാർ ഉൾപ്പെടുന്ന പ്രാദേശിക സമിതികൾ രൂപീകരിക്കും. കുരങ്ങുകളുടെ എണ്ണം വർധിക്കുന്നത് നിയന്ത്രിക്കാൻ നടപടികൾ ആലോചിക്കണം. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയെ വനം വകുപ്പിൽ തന്നെ നിലനിർത്താനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവർക്കുള്ള സഹായം ആലോചിക്കും.  റിസോർട്ടുകൾ വന്യമൃഗങ്ങളെ ആകർഷിച്ചു കൊണ്ടുവരാൻ പാടില്ല. അത്തരക്കാർക്കെതിരെ നടപടിയെക്കാൻ കലക്ടർക്ക് നിർദേശം നൽകി. രാത്രികളിൽ വനമേഖലയിലെ റിസോർട്ടുകളിൽ നടക്കുന്ന ഡിജെ പാർട്ടികൾ നിയന്ത്രിക്കണം. അതിർത്തി മേഖലകളിൽ ഉൾപ്പെടെ രാത്രിയിൽ പെട്രോളിങ്ങ് ശക്തിപ്പെടുത്തണം. സ്വാഭാവിക വനവൽക്കണം നടത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ വനവൽക്കരണം നടത്തണം.  തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


യോഗത്തിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാജൻ, എം എൽ എമാരായ ഒ ആർ കേളു,  ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനൽ കുമാർ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി പുകഴേന്തി, ജില്ലാ കലക്ടർ രേണു രാജ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration