Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

അന്താരാഷ്ട്ര ഊർജമേളക്ക് തുടക്കമായി

07 February 2024 09:30 PM

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ 28ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ത്രിദിന അന്താരാഷ്ട്ര ഊർജ്ജ മേള 2024  ടാഗോർ തീയേറ്ററിൽ തുടക്കമായി. മേളയുടെ ഭാഗമായി 2023ലെ കേരള ഊർജ്ജ സംരക്ഷണ അവാർഡ് ദാന ചടങ്ങും നടന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ അനുവഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  ഊർജസംരക്ഷണത്തിനോടൊപ്പം പരിസ്ഥിതിക്കിണങ്ങുന്ന ഊർജ്ജോത്പാദന മാർഗങ്ങൾ സ്വീകരിക്കേണ്ടതും വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിലൂടെ യോഗത്തിൽ അറിയിച്ചു.


\"\"


സ്പീക്കർ എ.എൻ ഷംസീർ കേരള സംസ്ഥാനഊർജ്ജ സംരക്ഷണ അവാർഡുകൾ വിജയികൾക്ക് സമ്മാനിക്കുകയും,  അന്താരാഷ്ട്ര ഊർജ്ജ മേളയും ഉദ്ഘാടനം ചെയ്തു. ഊർജ്ജ സംരക്ഷണ പ്രവർത്തങ്ങൾ ജീവിതത്തിന്റെ ഭാഗമായി നടത്തുവാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് സ്പീക്കർ പറഞ്ഞു.2040 ഓടെ ഊർജ ഉപഭോഗത്തിൽ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മികച്ച ഊർജ സംരക്ഷണ മാതൃകകൾ പിൻതുടരണം. ഇതിനായി ജനപ്രതിനിധികളടക്കം പ്രധാന പരിഗണന നൽകണം. കാർബൺ രഹിത മാർഗങ്ങളും, ഊർജ സംരക്ഷണ പാഠങ്ങളും വിദ്യാർത്ഥികൾക്കടക്കം പകർന്നു നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു.


\"\"


ഊർജസംരക്ഷണത്തിൽ മികച്ച പ്രകടനത്തിനുള്ള വൻകിട ഊർജ ഉപഭോക്താക്കൾക്കുള്ള പുരസ്‌കാരം കെഎസ്ഇബി, കളമശ്ശേരി അപ്പോളോ ടയേഴ്‌സ് എന്നിവർക്ക് കൈമാറി. വിവിധ വിഭാഗങ്ങളിലെ മികച്ച ഊർജ സംരക്ഷണ പുരസ്‌ക്കാരം കെ  ഡിസ്‌ക്ക്, തിരുവനന്തപുരം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, തിരുവനന്തപുരം ക്വസ്റ്റ് ഗ്ലോബൽ എൻജിനിയറിങ്സർവീസസ്, കോഴിക്കോട് ഗ്രീൻ ടെക്‌നോളജിസെന്റർ, പാലക്കാട് മേനോൻ ആർക്കിടെക്ച്ചറൽ സൊല്യൂഷൻ എന്നിവർക്കും സമ്മാനിച്ചു.


‘ഊർജ്ജപരിവർത്തനം’ എന്നവിഷയത്തിൽ  ദേശീയ –  അന്തർദേശീയ തലത്തിലെ വിദഗ്ധർ ഫെബ്രുവരി 7,8,9 ദിവസങ്ങളിൽ വിവിധ സെഷനുകൾ കൈകാര്യം ചെയുന്നുണ്ട്. ഊർജ്ജകാര്യക്ഷമതാ ഉത്പന്നങ്ങളുടെ ക്ലിനിക്കുകൾ, മറ്റ് ശാസ്ത്ര സാങ്കേതിക പരിചയപ്പെടുത്തുന്ന എക്സിബിഷനുകൾ, ഇലക്ട്രിക്ക് പ്രഷർ കുക്കർ, ഇലക്ട്രിക്ക് സൈക്കിൾ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനചടങ്ങിൽ ഇ.എം.സിഡയറക്ടർ ഡോ ആർ ഹരികുമാർ സ്വാഗതം പറഞ്ഞു. ബി ഇ ഇ സെക്രട്ടറി മിലൻ ഡിയോറേ, നവകേരളംസംസ്ഥാനകോർഡിനേറ്റർ ഡോ ടി എൻ സീമ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി വിനോദ്, ഇ ഇ എസ് എൽ എക്സിക്യൂട്ടീവ് ഡയറക്ടർ വെങ്കടേഷ്ദ്വിവേദി, ഇ എം സി രജിസ്ട്രാർ സുഭാഷ് ബാബു ബി വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വി എസ് എസ് സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ സ്ഥാപനകദിന അഭിസംബോധന നടത്തി.  അന്താരാഷ്ട്ര ഊർജ്ജ മേള 2024 ഫെബ്രുവരി 8, 9 ദിവസങ്ങൾ കൂടി നടക്കുന്നതാണ്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration