Wednesday, May 15, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി ശിവൻകുട്ടി

11 January 2024 05:05 PM

104 ഉദ്യോഗാർഥികൾക്ക് വിസ കൈമാറി




വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.


\"\"


വിദേശരാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തൊരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ബഹുഭൂരിപക്ഷവും സ്വകാര്യ ഏജൻസികളാണ്. പരമാവധി സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒഡേപെക് പ്രവർത്തിക്കുന്നത്. ഇത്തരം സേവനത്തിന് നാമമാത്രമായ സർവ്വീസ് ചാർജ് മാത്രമാണ് ഒഡേപെക് തൊഴിൽ അന്വേഷകരിൽ നിന്ന് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവൽ ഡിവിഷനും ഒഡേപെക്കിന് കീഴിൽ പ്രവർത്തിക്കുന്നു. വിദേശ റിക്രൂട്ട്‌മെന്റ്, എയർ ടിക്കറ്റിംഗ് എന്നീ മേഖലകൾക്കു പുറമെ പാക്കേജ്ഡ് ടൂർ, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ മേഖലകളിൽ കൂടി ഒഡേപെക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.


നാളിതു വരെ പതിനായിരത്തോളം റിക്രൂട്ട്‌മെന്റുകളാണ് ഒഡേപെക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നടന്നിട്ടുള്ളത്. നഴ്‌സ്, ഡോക്ടർ, പാരാ മെഡിക്കൽ ജീവനക്കാർ, എൻജിനീയർ, ടീച്ചർ, തുടങ്ങി വിവിധ വിഭാഗം ജീവനക്കാരെ ഗൾഫ് രാജ്യങ്ങൾ, മാലി ദ്വീപ്, യു.കെ, ബെൽജിയം, ജർമ്മനി, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിവിവിധ രാജ്യങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. തുർക്കിയിലെ കപ്പൽ നിർമാണ ശാലയിലേക്കുള്ള ടെക്‌നീഷ്യന്മാരുടെയും, ബെൽജിയത്തിലേക്കും ജർമ്മനിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരുടെയും, യു.എ.ഇ.യിലേക്കുള്ള വനിതാ ടെക്‌നിഷ്യൻമാരുടെയും വിസ, മറ്റുയാത്ര രേഖകൾ എന്നിവയുടെ വിതരണം ആണ് ഇന്നിവിടെ നടക്കുന്നത്.


തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേരിൽ 62 പേരാണ് ഈ മാസം തുർക്കിയിലേക്ക് യാത്രയാകുന്നത്. ഒഡേപെക് മുഖേന ബെൽജിയത്തിലേക്കു യാത്ര തിരിക്കുന്ന മൂന്നാമത്തെ ബാച്ച് നഴ്‌സുമാരാണ് ഇന്ന് ഇവിടെ എത്തിയിട്ടുള്ളത്. ഇതിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ബാച്ചിലെ മുപ്പത്തിയഞ്ച് നഴ്സുമാരാണ് ഡച്ച് ഭാഷാ പരിശീലനം വിജയകരമായി പൂർത്തിയാക്കി ഈ മാസം ബെൽജിയത്തിലേക്ക് യാത്രയാകുന്നത്. തികച്ചും സൗജന്യമായ ഭാഷ പരിശീലനത്തിൽ ഏർപ്പെട്ടവർക്ക് ആറുമാസക്കാലം സ്‌റ്റൈപെൻഡും ലഭിച്ചിരുന്നു.


\"\"


ഒഡേപെകിന്റെ മറ്റൊരു പ്രധാന പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജർമ്മൻ ഭാഷയിൽ പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാരും ഇന്നിവിടെ സന്നിഹിതരാണ്. ജർമ്മനിയിലേക്ക് നഴ്‌സുമാർക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റും രജിസ്‌ട്രേഷൻ നേടുന്നതിന് ആവശ്യമായ ജർമ്മൻ ഭാഷാ പരിശീലനവും ഒഡേപെക് തന്നെ സൗജന്യമായി നൽകുന്നതാണ്. ജർമൻ ഭാഷയുടെ ബി വൺ ലെവൽ പാസാകുന്ന നഴ്‌സുമാർക്ക് അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി റ്റു ലെവൽ പരീക്ഷ പൂർത്തിയാക്കുന്നതിന് അനുസരിച്ച് രജിസ്റ്റേഡ് നഴ്‌സായി മാറുന്നതിനും അവസരമുണ്ട്. പദ്ധതിയുടെ ഈ ഭാഗമായി രണ്ടായിരത്തി ഇരുപത്തി നാലിൽ എണ്ണൂറോളം നഴ്‌സുമാർക്കാണ് ഒഡെപെക് പരിശീലനം നൽകുന്നത്.


കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദേശ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ് (ഒ.ഡി.ഇ.പി.സി) ലിമിറ്റഡ് തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഒരു പൊതുമേഖല സ്ഥാപനമാണ്.


\"\"


ഇന്ത്യയിൽ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ റിക്രൂട്ട്മെന്റ് ഏജൻസിയുമാണ് ഒഡേപെക്. മിനിസ്ട്രി ഓഫ് എക്‌സ്‌ടേണൽ അഫയേഴ്‌സിന്റെ അംഗീകാരത്തോടെവളരെ സുതാര്യവും വിശ്വസനീയവുമായ രീതിയിലാണ് ഒഡെപെക് പ്രവർത്തിക്കുന്നത്. നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായതൊഴിൽ അന്വേഷകർക്കും വിദഗ്ദരും അവിദഗ്ദരും അർദ്ധ വിദഗ്ദരുമായ തൊഴിലാളികൾക്കുമുള്ള വിദേശ അവസരങ്ങൾ പരമാവധി ഒഡേപക്കിലൂടെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തുർക്കിയിലെ കപ്പൽനിർമ്മാണശാലക്കുള്ള ടെക്നീഷ്യന്മാരുടെ ആദ്യ ബാച്ചിലെ 62 പേരുടെയും ബൽജിയത്തിലേക്കുള്ള 35 നഴ്സുമാരുടെയും യു.എ.ഇയിലേക്കുള്ള 4 വനിതാ ടെക്നീഷ്യന്മാരുടെയും വിസ, നിയമന പത്രികയുടെ വിതരണവും ചടങ്ങിൽ നടന്നു.


ചടങ്ങിൽ ഒഡേപെക് ചെയർമാൻ അഡ്വ. കെ. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ. എ. അനൂപ് സ്വാഗതമാശംസിച്ചു



Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration