പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് എം എസ് എം ഇ കളുടെ പ്രവര്‍ത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ആവശ്യകതയും പ്രയോജനവും വിഷയത്തില്‍ ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. സംരംഭംതുടങ്ങി പ്രവൃത്തിപരിചയമുള്ളവര്‍ക്കും തല്പരര്‍ക്കും പങ്കെടുക്കാം. എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് സെന്റര്‍, നാലാംനില ഇങ്കല്‍ ടവര്‍-1, ഇങ്കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി ക്യാമ്പസില്‍ ഡിസംബര്‍ രണ്ട് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. www.kied.info -ല്‍ നവംബര്‍ 30നകം അപേക്ഷിക്കണം. പ്രവേശനം സൗജന്യമാണ്. ഫോണ്‍ 0484 2550322, 0484 2532890, 9946942210.