Saturday, July 27, 2024
 
 
⦿ രണ്ട് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റികൾ കൂടി ഹൈക്കോടതി തടഞ്ഞു; ​ഗവർണർക്ക് വീണ്ടും തിരിച്ചടി ⦿ പത്തനംതിട്ട തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു ⦿ എൻഡോസൾഫാൻ പുനരധിവാസം: പരപ്പ വില്ലേജിലെ വീടുകൾക്കായി അഞ്ചേക്കർ കൈമാറി – മന്ത്രി ഡോ. ബിന്ദു ⦿ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള: ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു ⦿ അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള മൂന്നരവയസ്സുകാരന് രോഗം സ്ഥിരീകരിച്ചു ⦿ നിപയിൽ ആശ്വാസം: എട്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ⦿ സംസ്ഥാനത്ത് പലയിടത്തും മിന്നൽ ചുഴലി; സ്കൂളിന്‍റെ മേൽക്കൂര പറന്നുപോയി, വീടുകൾ തകർന്നു ⦿ ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ⦿ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ‘പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളി; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും’; ഡിഫൻസ് PRO ⦿ എച്ച്.എസ്.ടി  മാത്‌സിൽ ഭിന്നശേഷി ഒഴിവ് ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ അഭിമുഖം ⦿ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ് ⦿ ഡി.സി.എ ഒമ്പതാം ബാച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ⦿ താത്കാലിക നിയമനം ⦿ ജൂനിയർ കൺസൾട്ടന്റ് നിയമനം ⦿ മന്ത്രിസഭായോഗ തീരുമാനങ്ങൾ (24.07.2024) ⦿ ലോറി അര്‍ജുന്റേത് തന്നെ, ലോറി തലകീഴായി കിടക്കുന്നു, നാളെ ലോറിയ്ക്കടുത്തെത്തും: കാര്‍വാര്‍ എസ്പി ⦿ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ: മന്ത്രി  ⦿ സർട്ടിഫിക്കറ്റ് പരിശോധന ⦿ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം ⦿ സൈക്കോളജി അപ്രന്റീസ് അഭിമുഖം ⦿ സാംസ്‌കാരിക വകുപ്പിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ ⦿ വാക്ക് ഇൻ ഇന്റർവ്യൂ ⦿ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് തുടക്കമായി ⦿ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു: സജി ചെറിയാന്‍ ⦿ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു,ആഗസ്ത് ഒന്ന് മുതല്‍ പുതിയ നിരക്ക് ⦿ ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 82 റൺസിന് തകർത്തു ⦿ മൂന്നാം ദിവസവും ഫലങ്ങള്‍ നെഗറ്റീവ്; വ്യാജ പ്രചരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ⦿ അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കും ⦿ കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല ⦿ എംപിയെ കിട്ടിയിട്ടും എയിംസ് കിട്ടിയില്ല ⦿ എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി  ⦿ നിറപ്പൊലിമ, ഓണക്കനി പദ്ധതികൾക്ക് തുടക്കം
News

വോട്ടേഴ്സ് രജിസ്‌ട്രേഷന്‍ ക്യാമ്പ്

29 November 2023 01:15 PM

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും  ശ്രീനാരായണ വനിത കോളജിലെ ഇലക്ഷന്‍ ലിട്രസി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവതലമുറയുടെ കൂടുതല്‍ പങ്കാളിത്തം   ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.


2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. വോട്ടര്‍ പട്ടികയില്‍ പേര്‌ചേര്‍ക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനുള്ള വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനരീതി വിശദീകരിക്കുന്നതിനായി പ്രത്യേകക്ലാസും നടത്തി. പ്ലേസ്റ്റോറില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്യാവുന്ന  ‘വോട്ടര്‍ ഹെല്പപ് ലൈന്‍’ ആപ്ലിക്കേഷന്‍ മുഖേന ഫോം 6 പ്രകാരം വോട്ടര്‍ പട്ടികയിലേക്കുള്ള പുതിയ രജിസ്‌ട്രേഷനും 6എ പ്രകാരം വിദേശത്ത് താമസിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷനും, 6ബിയിലൂടെ ആധാറും വോട്ടര്‍ ഐഡിയും  ബന്ധിപ്പിക്കുന്ന പ്രക്രിയയും ഫോം 7 വഴി ഏതെങ്കിലും കാരണത്താല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് പേര് ഒഴിവാക്കുന്ന പ്രക്രിയയും  ഫോം 8  മുഖേന തിരുത്തലുകളും നടത്താം.. ഇ-കാര്‍ഡും ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.


ജനുവരി,  ഏപ്രില്‍,  ജൂലൈ, ഒക്ടോബര്‍  മാസങ്ങളില്‍ 18 വയസ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കായി ഒരു വര്‍ഷം നാല് ഘട്ടങ്ങളിലായി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ട് . സമ്മതിദാന പ്രക്രിയയെകുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കൂടുതല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഇത്തരം രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും.

ശ്രീനാരായണ വനിത കോളേജ് പ്രിന്‍സിപ്പല്‍ അശ്വതി സുഗുണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് ഇഎല്‍സി കോഡിനേറ്റര്‍ ഷിബു അധ്യക്ഷനായി. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി ജയശ്രീ മുഖ്യാതിഥിയായി. സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ജി വിനോദ് കുമാര്‍, ഇലക്ഷന്‍ സൂപ്രണ്ട് സുരേഷ്, ഇഎല്‍സി ജില്ലാ കോഡിനേറ്റര്‍ ചന്ദ്രബാബു, മാസ്റ്റര്‍ ട്രെയിനര്‍മാരായ നൗഷാദ്, അനില്‍കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, അധ്യാപകര്‍,വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration