Monday, March 04, 2024
 
 
⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു ⦿ കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി ⦿ കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ്: മാര്‍ച്ച് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം ⦿ കെ.എസ്.ഇ.ബി കുന്ദമംഗലം ഓഫീസ് മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു ⦿ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമ കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു ⦿ മൂന്ന് വർഷം കൊണ്ട് 15,000 കി.മി. റോഡ് ബി.എം.ബി.സി. നിലവാരത്തിലാക്കി: മന്ത്രി ⦿ ചൈനീസ് ജിയോട്യൂബ് ആദ്യഘട്ട പരീക്ഷണം വിജയം ⦿ മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക് ⦿ 100-ാമത്തെ പാലമായി ചെട്ടിക്കടവ് പാലം നാടിന് സമർപ്പിച്ചു ⦿ മൂലേക്കടവ്  പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി ⦿ സമം സാംസ്കാരികോത്സവം സമാപിച്ചു ⦿ കരിങ്കല്ലായ് ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ⦿ ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിൽ ⦿ തീരദേശ പൊലീസ് രക്ഷാപ്രവര്‍ത്തന ബോട്ടില്‍ താത്കാലിക നിയമനം ⦿ ജില്ലയിലെ 13 റോഡുകളുടെ നിർമ്മണത്തിന് 49.5 കോടിയുടെ ഭരണാനുമതി ⦿ മാതൃകയായി മംഗലം ഗ്രാമപഞ്ചായത്ത്: നോമ്പുകാലത്ത് ഹരിതചട്ടം കൃത്യമായി പാലിക്കും ⦿ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; ജില്ലയിൽ 4,45,201 കുട്ടികൾ തുള്ളിമരുന്ന് സ്വീകരിക്കും ⦿ ജില്ലയിൽ റോഡുകളുടെ നവീകരണത്തിന് 32.1 കോടി അനുവദിച്ചു ⦿ തൊഴിലാളി ഐക്യത്തിലൂടെ നാടിന്റെ പുരോഗതി ഉറപ്പാക്കും: മുഖ്യമന്ത്രി ⦿ അപേക്ഷ ക്ഷണിച്ചു ⦿ കൊയ്ത്ത് ഉത്സവം ⦿ മലയോര പട്ടയ വിവരശേഖരണത്തിന് തുടക്കമായി ⦿ ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം ⦿ ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കേന്ദ്രം ആരംഭിക്കും ; മന്ത്രി ഡോ.ആര്‍.ബിന്ദു ⦿ പൊളിറ്റിക്കൽ സയൻസ് അധ്യപക ഒഴിവ്
News

കാഴ്ചയുടെ മഹോത്സവമൊരുക്കി കേരളീയം കലാവിരുന്ന്

19 October 2023 12:00 AM


  • ശോഭനകെ.എസ്. ചിത്രമട്ടന്നൂർ ശങ്കരൻകുട്ടിഎം. ജയചന്ദ്രൻശങ്കർ മഹാദേവൻസിത്താരസ്റ്റീഫൻ ദേവസി  തുടങ്ങി വമ്പൻ നിര

  • നവംബർ ഏഴിന് വൈകിട്ട് മെഗാഷോയോടെ സമാപനം


കലയുടെ മഹോത്സവമൊരുക്കി കേരളീയത്തിന്റെ സമ്പൂർണകലാവിരുന്ന്. നവംബർ ഒന്നിന് ശോഭനയുടെ നൃത്തപരിപാടി ‘സ്വാതി ഹൃദയ’ത്തോടെ തുടങ്ങുന്ന കേരളീയത്തിന്റെ സാംസ്‌കാരിക പരിപാടികൾ നവംബർ ഏഴിനു വൈകിട്ട് എം. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, കാർത്തിക്, സിത്താര, റിമി ടോമി, ഹരിശങ്കർ എന്നിവർ ഒന്നിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ ‘ജയ’ത്തോടെ പൂർത്തിയാകും. കേരളീയത്തിന്റെ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാവും രണ്ടുപരിപാടികളും നടക്കുക.


കെ.എസ്. ചിത്രയുടെ ഗാനമേള, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും മേള പ്രമാണി  മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ഒന്നിക്കുന്ന മ്യൂസിക്കൽ ഷോ, ലക്ഷ്മി ഗോപാലസ്വാമി, രാജശ്രീ വാര്യർ, ജയപ്രഭാ മേനോൻ, ഡോ. നീന പ്രസാദ്, പാരീസ് ലക്ഷ്മീ, രൂപാ രവീന്ദ്രൻ തുടങ്ങിയവരുടെ നൃത്താവതരണം കേരളീയം കലാസന്ധ്യകൾക്ക് ഹരം പകരും.


 ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപും നടനും എം.എൽ.എയുമായ മുകേഷും ഒന്നിച്ചവതരിപ്പിക്കുന്ന ദൃശ്യസംഗീത അവതരണം ”കേരളപ്പെരുമ’, മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ മെഗാ കവിതാ ഷോ, സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ നാനൂറോളം കലാകാരന്മാർ അണിനിരക്കുന്ന പരമ്പരാഗത കലാമേള ‘നാട്ടറിവുകൾ’, ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കുന്ന എംപവർ വിത്ത് ലവ്, മൾട്ടിമീഡിയ വിർച്വൽ റിയാലിറ്റി ഷോ ‘മലയാളപ്പുഴ’, മുപ്പതിൽപ്പരം നർത്തകർ പങ്കെടുക്കുന്ന ‘കാവ്യ കേരളം’ , ആയിരത്തോളം കലാലയ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ദൃശ്യസമസ്യ ‘വിജ്ഞാന കേരളം: വിജയ കേരളം’, അലോഷി ആദംസും ആവണി മൽഹാറും ചേർന്നൊരുക്കുന്ന മെഹ്ഫിൽ എന്നീ കലാപരിപാടികളും നവംബർ ഒന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ അരങ്ങേറും. ഏഴുദിവസം നീണ്ടു നിൽക്കുന്ന ‘കേരളീയത്തിൽ’ മുന്നൂറോളം കലാപരിപാടികളിലായി 4100 കലാകാരന്മാർ വേദിയിലെത്തും.


സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നീ നാലു പ്രധാനവേദികളിലാണ് പ്രധാനകലാപരിപാടികൾ നടക്കുക. രണ്ടു നാടക വേദികൾ, 12 ചെറിയ വേദികൾ, 11 തെരുവ് വേദികൾ, സാൽവേഷൻ ആർമി ഗ്രാണ്ട് എന്നിങ്ങനെ 30 വേദികളിലായിരിക്കും കലാപരിപാടികൾ അരങ്ങേറുക.


സെനറ്റ് ഹാളിൽ പ്രൊഫഷണൽ, അമച്വർ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ നാടകാവതരണവും ഉണ്ടാവും. വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവന്റെ എ.സി ഹാൾ, വിമൻസ് കോളജ് ഓഡിറ്റോറിയം, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, സൂര്യകാന്തി, മ്യൂസിയം റേഡിയോ പാർക്ക്, യൂണിവേഴ്സിറ്റി കോളേജ് പരിസരം, എസ്.എം.വി സ്‌കൂൾ, ഗാന്ധി പാർക്ക് എന്നിവയാണ് ചെറിയ വേദികൾ. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴുദിവസവും മറ്റു വേദികളിൽ നവംബർ 1 മുതൽ 6 വരെയും ആയിരിക്കും കലാപരിപാടികൾ നടക്കുക.Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration