Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

വ്യവസായം ഈസിയായി: കെ- സ്വിഫ്റ്റിലൂടെ ഞൊടിയിടയിൽ അനുമതികൾ

17 June 2023 06:15 PM

രജിസ്റ്റർ ചെയ്തത് 63263 സംരംഭകർ, 36713 എംഎസ്എംഇകൾക്ക് അക്‌നോളജ്‌മെന്റ്


സർട്ടിക്കറ്റുകൾവിവിധ വകുപ്പുകളുടെ 3431 അനുമതികൾ


വ്യവസായ സൗഹൃദമായ കേരളത്തിൽ സംരംഭകത്വം കൂടുതൽ ജനകീയവും സുഗമവുമാക്കുകയാണ് കെഎസ്‌ഐഡിസി. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എംഎസ്എംഇകൾ. 63,263 സംരംഭകരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വകുപ്പിൽ നിന്നുള്ള വിവിധ അനുമതിക്കായി സമർപ്പിച്ച 5,469 അപേക്ഷകളിൽ 3,431 അപേക്ഷകൾക്ക് ഇതുവരെ അനുമതി നൽകി.


വ്യവസായം തുടങ്ങുന്നതിനുള്ള ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ 2019 ലാണ് കെ-സ്വിഫ്റ്റ് പോർട്ടൽ ആരംഭിച്ചത്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സജ്ജമാക്കിയിട്ടുള്ള ഏകജാലക ക്ലിയറൻസ് വെബ് പോർട്ടലായ കെ-സ്വിഫ്റ്റിലൂടെ സർക്കാരിന് കീഴിലുള്ള 21 വകുപ്പുകളിൽ നിന്നുള്ള 85 ലേറെ അനുമതികൾ ഒരൊറ്റ വെബ് പോർട്ടലിലൂടെ നേടിയെടുക്കാം. ആവശ്യമായ വിവരങ്ങളും രേഖകളും അടക്കം ശരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ സംസ്ഥാന നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളിൽ കെ-സ്വിഫ്റ്റ് വഴി തീർപ്പു കൽപ്പിക്കും. 30 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമായില്ലെങ്കിൽ കൽപ്പിത അനുമതികൾ നൽകുന്നതിന് പോർട്ടലിൽ സംവിധാനമുണ്ട്. അപേക്ഷകൾ വച്ചു താമസിപ്പിക്കാനോ സംരംഭകനെ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ഓഫീസുകൾ കയറ്റിയിറക്കാനോ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. പുതിയ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികൾ പുതുക്കുന്നതിനും കെ-സ്വിഫ്റ്റ് മുഖേനെ സാധിക്കും.


സിംപിളാണ് കെ-സ്വിഫ്റ്റ്


കെ-സ്വിഫ്റ്റ് വന്നതോടെ ലൈസൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഇതുവരെയുണ്ടായിരുന്ന എല്ലാ ആശങ്കകളും മാറി. ഓരോ സംരംഭത്തിനും ആവശ്യമായ അനുമതികളെക്കുറിച്ച് കെ-സ്വിഫ്റ്റ് തന്നെ സംരംഭകന് നിർദേശങ്ങൾ നൽകും. അപേക്ഷകളുടെ തൽസ്ഥിതി സംബന്ധിച്ച വിവരങ്ങൾ എസ്.എം.എസ് ആയോ ഇ-മെയിൽ വഴിയോ സംരംഭകന് അതത് സമയത്ത് ലഭിക്കും. വീട്ടിലിരുന്നും അപേക്ഷാ ഫീസ് അടക്കാം. ഡിജിറ്റൽ സൈൻ ചെയ്ത സർട്ടിഫിക്കറ്റുകൾ സംരംഭകർക്ക് ഡൗൺലോഡ് ചെയ്യാം. പരാതികളുണ്ടെങ്കിൽ ഓൺലൈനായി നൽകാം. മതിയായി ഫീസ് നൽകി അനുമതികൾ സ്വയം പുതുക്കാം. കെഎസ്ഐഡിസി, കിൻഫ്ര തുടങ്ങിയ ഏജൻസികളുടെ വ്യാവസായിക ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ നൽകൽ, തൊഴിൽ നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം കെ-സ്വിഫ്റ്റിലുണ്ട്.


അപേക്ഷിക്കാംഏതാനും ക്ലിക്കിലൂടെ


www.kswift.kerala.gov.in എന്ന കെ-സ്വിഫ്റ്റ് പോർട്ടൽ വഴി ഏതൊരാൾക്കും അപേക്ഷ നൽകാം. ആദ്യം ഇ-മെയിലും മൊബൈൽ നമ്പറും നൽകി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. വിവിധ വകുപ്പുകളുടെ അനുമതി നേടാനും ലഭിച്ച അനുമതികൾ പുതുക്കാനും File common application form (CAF) for approvals ക്ലിക്ക് ചെയ്യണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറിയിൽപ്പെടാത്ത സംരംഭം ആരംഭിക്കാൻ MSME Acknowledgement Certificate എന്ന ഇനത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അപേക്ഷകളുടെ വിവിധ ഘട്ടങ്ങളുടെ വിവരങ്ങൾ കൃത്യമായി അറിയാൻ സാധിക്കുന്ന ഡാഷ്ബോർഡുണ്ട്. ടെക്നോളജിയുടെ വിനിയോഗത്തിലൂടെ സംരംഭകർക്ക് അങ്ങേയറ്റം സുഗമമായ സംവിധാനമാണ് കെ-സ്വിഫ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration