Sunday, October 01, 2023
 
 
⦿ പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി ⦿ മഴക്കെടുതിയെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണം:ജില്ലാ വികസന സമിതി ⦿ പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍ ഒക്ടോബര്‍ രണ്ടിന് എത്തും ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത ⦿ ബൊപ്പണ-ഭോസലെ സഖ്യത്തിന് സ്വര്‍ണം ⦿ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു ⦿ 2000 രൂപ നോട്ടുകൾ ഒക്‌ടോബർ ഏഴ് വരെ മാറ്റാം; സമയപരിധി നീട്ടി ⦿ ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി ⦿ വാദം പൊളിയുന്നു; ഹരിദാസും ബാസിതും ​സെക്രട്ടേറിയറ്റ് ​ഗേറ്റ് വരെ എത്തി മടങ്ങി ⦿ തീരദേശ ഹൈവേ മാറ്റത്തിന് വഴിയൊരുക്കും- മുഖ്യമന്ത്രി ⦿ പൂമല ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു ⦿ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല, നിലവിലെ താരീഫ്‌ തുടരാൻ ഉത്തരവ് ⦿ പോഷകാഹാര മാസാചരണം സമാപിച്ചു ⦿ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ്: ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ മൃഗശാലയിൽ പ്രവേശനം സൗജന്യം ⦿ നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്: മന്ത്രി വീണ ജോർജ് ⦿ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കേണ്ടതില്ല ⦿ അനധികൃത മീന്‍പിടുത്തത്തിനെതിരെ നടപടി ⦿ യുവജനങ്ങളുടെ ശാക്തീകരണംജാഗ്രാതാ സഭ രൂപീകരിച്ചു ⦿ വചാതി കൂട്ടബലാത്സംഗം: പ്രതികളുടെ ശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി, അതിജീവിതര്‍ക്ക് 10 ലക്ഷം നല്‍കണം ⦿ വികസന പദ്ധതികള്‍ക്ക് കുതിപ്പേകുന്ന തീരുമാനങ്ങളുമായി മേഖലാതല അവലോകന യോഗം ⦿ കൊല്ലം ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകും ⦿ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്; 31 കേസുകള്‍ തീര്‍പ്പാക്കി ⦿ സഹോദരൻ പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി; താമരശ്ശേരി പൊലീസ് കേസെടുത്തു ⦿ അംഗത്വമെടുക്കാം ⦿ കംപ്യൂട്ടര്‍ കോഴ്‌സ് ⦿ വനിത സംവരണ ബിൽ നിയമമായി ⦿ ലളിതമായമലയാളം വേണം – ഭാഷാസമിതി ⦿ അതിജീവനവഴിയൊരുക്കി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ⦿ ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ ⦿ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കമാകും ⦿ കൈത്തറി തൊഴിലാളികൾക്കുള്ള സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം ⦿ കാഷ്വാലിറ്റി  മെഡിക്കൽ ഓഫീസർ ⦿ അന്താരാഷ്ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
News

അരുണിമ പദ്ധതി; ഹീമോഗ്ലോബിനോ മീറ്റർ വിതരണവും പരിശീലന പരിപാടിയും നടന്നു

03 June 2023 03:15 PM

നാഷണൽ ആയുഷ് മിഷൻ സർക്കാരിന്റെ വിളർച്ച മുക്ത പരിപാടിയുടെ ഭാഗമായി ഹീമോഗ്ലോബിനോ മീറ്റർ വിതരണവും പരിശീലനവും ആയുഷ് ഹെൽത്ത് നെസ്സ് സെന്ററുകൾക്കുള്ള ലാപ്ടോപ്പ് വിതരണവും നടന്നു. വിതരണോദ്ഘാടനം റിട്ട. ഡി എം ഒ സുധ ടി ജില്ലാ ആയുർവേദ ആശുപത്രിയിൽ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി അധ്യക്ഷത വഹിച്ചു.


ജില്ലയിലെ 93 ആയുർവേദ സ്ഥാപനങ്ങളിലും സ്ത്രീകളിലെയും കുട്ടികളിലെയും വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള അരുണിമ പദ്ധതിയുടെ ഭാഗമായാണ് പരിശീലനവും അനീമിയ നിർമാർജന ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്.


ഭൗതിക ഗുണനിലവാരത്തിൽ നാഷണൽ ക്വാളിറ്റി കൺട്രോൾ ബോർഡ് അക്രഡിറ്റേഷൻ നേടാനായി 21 ആയുർവേദ സ്ഥാപനങ്ങളും 16 ഹോമിയോപ്പതി സ്ഥാപനങ്ങളും ഉൾപ്പെടെ തെരഞ്ഞെടുത്ത 37 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സ്ഥാപനങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്.


ആശുപത്രികൾ രോഗീ സൗഹൃദമാക്കുന്നതിനായി രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം, ടോക്കൺ സിസ്റ്റം, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറി, കുടിവെള്ളം, ഭിന്നശേഷിക്കാരായ ആളുകൾക്കായി പ്രത്യേക ശൗചാലയം എന്നിവ ഒരുക്കുന്നതിനൊപ്പം സേവനങ്ങളിലും എൻ എ ബിഎച്ച് മാനദണ്ഡങ്ങൾ പാലിക്കും. ഫാർമസികളുടെ നവീകരണം, രോഗികൾക്ക് മരുന്ന് ഉപയോഗം സംബന്ധിച്ച് വിശദീകരണം നൽകൽ, അടിസ്ഥാന ലാബ് പരിശോധനാ സൗകര്യങ്ങൾ, ആശുപത്രി സേവനം സംബന്ധിച്ചും രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ചുമുള്ള ബോർഡുകൾ എന്നിവ ഒരുക്കും. ആശുപത്രിയിൽ എത്തുന്നവർക്കായി ദിശാ സൂചകങ്ങളും പരാതി/നിർദേശ പെട്ടിയും സ്ഥാപിക്കും. യോഗാ പരിശീലന പരിപാടിയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളും നടത്തും. ആശുപത്രി പ്രവർത്തനങ്ങൾ എല്ലാം ഡോക്യുമെന്റ് ചെയ്ത് എൻ എ ബി എച്ച് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് നൂറിൽ നൂറുമാർക്ക് നേടിയാണ് അക്രഡിറ്റേഷൻ ലഭിക്കുന്നത്. നിലവിൽ കെ എ എസ് എച്ച് അക്രഡിറ്റേഷൻ നേടിയ കേരളത്തിലെ ആറ് സ്ഥാപനങ്ങളിൽ ഒരു സ്ഥാപനം കുരുവട്ടൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയാണ്.


പരിശീലന പരിപാടിക്ക് ട്രെയിനർ ജിഷ്ണു നേതൃത്വം നൽകി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന ജിതേന്ദ്ര, ഓഫീസ് സൂപ്രണ്ട് വിനയൻ, ഡോ പ്രവീൺ കുമാർ കെ, ഡോ രാജേഷ് നീലമന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ആയി വിരമിച്ച ഡോ. സുധ ടിക്ക് യാത്രയയപ്പും നൽകി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration