Tuesday, March 19, 2024
 
 
⦿ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 44 കാരന് ദാരുണാന്ത്യം ⦿ 'താൻ പറയുന്ന 'ശക്തി' മതപരമല്ല, പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നു'; രാഹുൽ ഗാന്ധി ⦿ പാറശാല ഷാരോൺ രാജ് കൊലപാതകക്കേസ്; കുറ്റം നിഷേധിച്ച് പ്രതികൾ ⦿ ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ⦿ പോസ്റ്റര്‍ പ്രകാശനം ചെയ്തു ⦿ കൊല്ലത്ത് ദോശയ്ക്കും ഓംലെട്ടിനും വേണ്ടി കൂട്ടയടി ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു ⦿ അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റി വെച്ചു ⦿ പേരാമ്പ്ര അനു കൊലപാതക കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ സംസ്ഥാനത്ത് ചൂട് കൂടും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം ⦿ അവധിക്കാല ക്ലാസുകൾ ⦿ സ്റ്റേഷനറി വിതരണം ഉണ്ടാവില്ല ⦿ ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം ⦿ കൈറ്റ് വിക്ടേഴ്‌സിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ളപരിപാടി ‘മാറ്റൊലി’ ⦿ കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും ⦿ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എച്ച് എം സി യോഗം ചേര്‍ന്നു ⦿ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി ⦿ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം ⦿ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും ⦿ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനുള്ള സൗകര്യം ലഭ്യമാക്കി ⦿ കൗൺസിലർ നിയമനം ⦿ ഞാനെന്തിന് വോട്ട് ചെയ്യണം? എസ്.സി.എം.എസിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം ⦿ എറവക്കാട്-കക്കിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു ⦿ നേമം ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ വോട്ട് ചെയ്യൂ വി.ഐ.പി ആകൂ; ക്യാമ്പയിൻ സംഘടിപ്പിച്ചു ⦿ ലോക ഉപഭോക്തൃ അവകാശദിനാചരണം നടത്തി ⦿ ജില്ലാ കളക്ടറുടെ ഇന്റേർൺഷിപ് പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാം ⦿ കലാകാരന്മാർക്ക് വാദ്യോപകരണങ്ങളുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ⦿ വനിതാ കമ്മിഷൻ അദാലത്ത്: 42 കേസുകൾ പരി​ഗണിച്ചു ⦿ വയോജനങ്ങൾക്ക് കട്ടിൽ നൽകി ⦿ തേങ്കുറുശ്ശിയില്‍ ജനകീയ മത്സ്യ കൃഷി വിളവെടുത്തു ⦿ അത്യുഷ്ണം നാടെങ്ങും : തണ്ണീർപന്തലുകൾ ഒരുക്കാൻ സഹകരണ വകുപ്പ് ⦿ കണ്ടല സർവ്വീസ്സഹകരണബാങ്ക് പുനരുദ്ധാരണ പാക്കേജിന് സമിതി രൂപീകരിച്ചു ⦿ 84 വയസുകാരിക്ക് പേസ്മേക്കർ ചെയ്ത് വിജയിപ്പിച്ച് കൊല്ലം മെഡിക്കൽ കോളേജ്
News

‘അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം: മന്ത്രി എം ബി രാജേഷ്

03 June 2023 11:50 AM


സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് അരങ്ങിലൂടെ കുടുംബശ്രീ നൽകുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് ഒരുമയുടെ പലമ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.




പലമയുടെ ആഘോഷമാണ് നമ്മുടെ നാടിൻറെ പ്രത്യേകത. ആ വൈവിധ്യത്തെ നിഷേധിച്ച് ഏകതാനതയിലേക്ക് നീങ്ങുന്ന കാലഘട്ടത്തിൽ ഒരുമയുടെ പലമ എന്ന ആശയം പോലും പ്രതിരോധത്തിൻ്റെ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.



അടുക്കളയുടെ കരിയും പൊടിയും പിടിച്ച ഇടുങ്ങിയ ഭിത്തികൾ ഭേദിച്ച് ജീവിതത്തിന്റെ യഥാർത്ഥ അരങ്ങത്തേക്ക് എത്തിച്ച പെൺ കരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീ. ജീവിതത്തിന്റെ ഓരോ വഴിയിലും തന്റെ സർഗാത്മകമായ കഴിവുകൾ മറച്ചുവെച്ച ഒരുപാട് പ്രതിഭകളെ അരങ്ങിലെത്തിക്കാൻ കുടുംബശ്രീയക്ക് സാധിച്ചു. കലയെ തന്നെ ഉപജീവന ഭാഗമാക്കി മാറ്റാനാണ് കുടുംബശ്രീ ശ്രമിക്കുന്നത്. കലയെ സംരംഭമാക്കി വരുമാന മാർഗം ആക്കാനുള്ള സാധ്യത കൂടിയാണ് മൂന്ന് ദിവസത്തെ കലോത്സവം തുറന്നിടുന്നതെന്നും മന്ത്രി പറഞ്ഞു.




റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ ദരിദ്രരെ കണ്ടെത്തുന്നതിന് കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന റിമോട്ട് കൺട്രോൾ ആയി കുടുംബശ്രീ മാറി എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗസൽ ഗായിക ഇംതിയാസ് ബീഗം മുഖ്യതിഥിയായി.  മത്സരങ്ങളില് വിജയികളായവര്ക്കുള്ള സമ്മാന വിതരണം മന്ത്രി എം ബി രാജേഷ് നിര്വഹിച്ചു. മികച്ച ലോഗോയ്ക്കുള്ള സമ്മാനം എ സി മൊയ്തീൻ എം എൽ എ മതിലകം ബ്ലോക്കിലെ എം എ ശ്രീലക്ഷ്മിയ്ക്ക് നൽകി.




ജില്ലയിലെ അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങൾ അണിനിരണ വർണ്ണാഭമായ ഘോഷയാത്ര തൃശ്ശൂർ റൂറൽ എസ് പി ഐശ്വര്യ ഡോങ്‌റെ ഫ്ലാഗ് ഓഫ്‌ ചെയ്തു. നടുവിലാലിൽ നിന്നാരംഭിച്ച് മുഹമ്മദ് അബ്ദുറഹ്മാൻ നഗർ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. വാദ്യഘോഷവും ശിങ്കാരി മേളവും പുലിക്കളിയും മോട്ടോർ ബൈക്ക് റാലിയും കേരളത്തിന്റെ സംസ്കാരം വിളിച്ചോതുന്ന കലകളുടെ വേഷപ്പകർച്ചയിട്ടുള്ള വനിതകളും,തെയ്യം,തിറ തുടങ്ങിയവ ഘോഷയാത്രയ്ക്ക് നവ്യാനുഭവം സൃഷ്ടിച്ചു.




എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.കെ രാമചന്ദ്രൻ , സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പറായ കെ ആർ ജോജോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി നഫീസ, ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാൻ സംസ്ഥാന പ്രസിഡന്റ് എം കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് ബസന്ത്ലാൽ , കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ് സി നിർമ്മൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ പോഗ്രാം ഓഫീസർ കെ രതീഷ് കുമാർ പരിപാടി വിശദീകരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration