Saturday, June 03, 2023
 
 
⦿ ജില്ലയിൽ 15 സ്ക്കൂളുകളിൽ ഇന്ററാക്ടിവ് പാനലുകൾ ⦿ ഒറ്റയ്ക്കല്ല, ഇനി കുടുംബത്തിനൊപ്പം: വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങി രാമകൃഷ്ണ ⦿ കാലിത്തീറ്റ വിതരണം ചെയ്തു ⦿ ഗതാഗതം നിരോധിച്ചു ⦿ മാലിന്യമുക്തം നവകേരളം:പ്രദർശനമേള സംഘടിപ്പിച്ചു ⦿ ഡെപ്യൂട്ടേഷൻ ഒഴിവുകൾ ⦿ ക്യാമ്പ് അസിസ്റ്റന്റ് ⦿ ഒല്ലൂർ മണ്ഡലം പിഡബ്ല്യുഡി – എൽ എസ് ജി ഡി പ്രവർത്തനങ്ങളുടെ അവലോകനം ⦿ പ്രവാസി പുനരധിവാസ വായ്പ പദ്ധതി ⦿ സമൂഹത്തെ ചേർത്തുവെക്കുന്നത് ആഘോഷങ്ങൾ: ഗവർണർ ⦿ ജൽശക്തി അഭിയാൻ: കേന്ദ്ര സംഘത്തിന്റെ സന്ദർശനം പൂർത്തിയായി ⦿ ഹരിത കർമ്മസേന യൂസർഫീ ശേഖരണ മികവിന് അവാർഡ് നൽകും ⦿ കെ.എസ്.ടി.പി റോഡുകളുടെ നിർമാണം മന്ത്രിതല സംഘം സന്ദർശിക്കും ⦿ ടോയ്ലറ്റ് ബ്ലോക്ക് യാഥാർത്ഥ്യമായി ⦿ നേതാജി ലിഫ്റ്റ് ഇറിഗേഷനിലൂടെ ഇനി ജലം ഒഴുകും ⦿ ആധാര്‍ മെഗാ ഡ്രൈവ് നടത്തും ⦿ ‘അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം: മന്ത്രി എം ബി രാജേഷ് ⦿ അഴീക്കോട് മുനമ്പം പാലം; ഉദ്ഘാടനം ജൂൺ ഒമ്പതിന് സ്വാഗതസംഘം രൂപീകരിച്ചു ⦿ മാലിന്യമുക്തം നവകേരളം: ജൂണ്‍ അഞ്ചിന്എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിതസഭകള്‍ ⦿ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും – മുഖ്യമന്ത്രി ⦿ നാദാപുരം ബിആർസി പ്രവേശനോത്സവം നടത്തി ⦿ വിദ്യാലയങ്ങൾ സർവ്വമത സാഹോദര്യത്തിന്റെ കേന്ദ്രങ്ങൾ : മന്ത്രി എ കെ ശശീന്ദ്രൻ ⦿ തീരദേശ പരിപാലന പ്ലാന്‍ ഹിയറിങ്: ശിൽപ്പശാല നടത്തി ⦿ അരുണിമ പദ്ധതി; ഹീമോഗ്ലോബിനോ മീറ്റർ വിതരണവും പരിശീലന പരിപാടിയും നടന്നു ⦿ അറിവിന് അതിരുകളില്ലെന്ന് മനസിലാക്കി വിദ്യാർത്ഥികൾ പഠിച്ച് വളരണം – മന്ത്രി എ. കെ ശശീന്ദ്രൻ ⦿ അപേക്ഷ ക്ഷണിച്ചു ⦿ പി എം കിസാൻ : രേഖകൾ ജൂൺ 10 വരെ സമർപ്പിക്കാം ⦿ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ⦿ പ്രീ പ്രൈമറി രംഗത്ത് മാറ്റം കുറിച്ച് ജി എച്ച് എസ് തൃക്കുളം ⦿ ഒതായി ആയുർവേദ ഡിസ്‌പെൻസറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട ശിലാസ്ഥാപനം ⦿ വിദ്യാർത്ഥികളെ അനുമോദിക്കുന്നു ⦿ താത്കാലിക അധ്യാപകരെ നിയമിക്കുന്നു ⦿ എം.സി.എഫും വഴിയോര വിശ്രമ കേന്ദ്രവും ഉദ്ഘാടനം ചെയ്തു ⦿ പുറമേരിയിൽ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
News

മന്ത്രിസഭായോഗ തീരുമാനങ്ങള്‍(24.05.2023)

24 May 2023 03:55 PM

പ്ലസ് വൺ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ മാർജിനൽ സീറ്റ് വർദ്ധന


സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.


2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച രണ്ട്‌ സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.


തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.


ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.


പത്മ പുരസ്ക്കാരം: ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താന്‍ പരിശോധനാ സമിതി


2024ലെ പത്മ പുരസ്ക്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമ രൂപം നല്‍കുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും.


മന്ത്രി സജി ചെറിയാൻ കണ്‍വീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയില്‍ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഡ്വ. ആന്‍റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവര്‍ അംഗങ്ങളാകും.


തസ്തിക


കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഡയറി സയന്‍സ് കോളേജുകളില്‍ 69 അധ്യാപക തസ്തികകളും 20 അനധ്യാപക തസ്തികകളും സൃഷ്ടിക്കും.


കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്ട്സില്‍ അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തിക താല്‍ക്കാലികമായി സൃഷ്ടിക്കും. അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും.


യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി


തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിന് 8,08,70,000 രൂപയ്ക്ക് ഭരണാനുമതി നല്‍കി.


സർക്കാർ ഗ്യാരന്‍റി


കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന്‍റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റൈൽസിനും പ്രഭുറാം മില്ലിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ (ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിന്നും കടമെടുത്ത 1.80 കോടി രൂപയുടെ പ്രവർത്തനമൂലധന വായ്പയുടെ സർക്കാർ ഗ്യാരന്‍റി കാലയളവ് വ്യവസ്ഥകൾക്കു വിധേയമായി 01.01.2023 മുതൽ രണ്ടു വർഷത്തേക്കു കൂടി നീട്ടും.


നിയമനം


വനം വന്യജീവി വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്കവെ കാട്ടാനയുടെ ആക്രമത്തില്‍ മരണപ്പെട്ട ബി. ബൊമ്മന്‍റെ മകനായ ബി. ജയരാജന് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ ( സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്) തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.


ശമ്പള പരിഷ്ക്കരണ ആനുകൂല്യം


കൃഷി വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതും പത്തും ശമ്പള പരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു.


ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിക്ക് ഓണറേറിയം


ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചു.


രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration