Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ യാഥാർത്ഥ്യമാകുന്നു

05 May 2023 05:40 PM

വേലൂർ ഗ്രാമ പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം യാഥാർത്ഥ്യമാകുന്നു. 78.52 ലക്ഷം രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി ബി ആർ സി യ്ക്ക് വേണ്ടി വിവിധ ഫണ്ടുകൾ മുഖേന ചെലവഴിച്ചത്. കൂടാതെ ഈ സാമ്പത്തിക വർഷം 20 ലക്ഷം രൂപയും ബി ആർ സി യുടെ പ്രവർത്തനത്തിന് പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.


കുടുംബശ്രീ ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ 12.5 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥാപനത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയത്. ഒരു അധ്യാപകയുടെയും ഒരു ആയയേയുടെയും മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ. 32 കുട്ടികളാണ് ബിആർസിയിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്.


18  വയസു കഴിഞ്ഞ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന കുട്ടികൾക്ക് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രം (ബി.ആർ.സി) വലിയ ആശ്വാസമാണ് നൽകുക. ഭിന്നശേഷിക്കാരെ പരാശ്രയത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനം വഴി ലക്ഷ്യമിടുന്നത്.


കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി ചെറിയ സ്വയം സംരംഭങ്ങൾക്കുള്ള പരിശീലനവും ഇവിടെ നൽകും. എൽഇഡി ബൾബ് നിർമ്മാണം, മോപ്പ് നിർമ്മാണം എന്നീ പരിശീലനങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്.


പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പിന്നിൽ 30 സെന്റ് സ്ഥലത്താണ് ബി ആർ സി കെട്ടിടം തയ്യാറാക്കിയിട്ടുള്ളത്. അതു കൊണ്ടു തന്നെ കുട്ടികൾക്ക് പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനും കഴിയും. 60 ഓളം കുട്ടികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം, സ്റ്റബിലിറ്റി ട്രയ്നർ, കമ്പ്യൂട്ടർ, ഫിംഗർ എക്സർസൈസർ, ഹാൻഡ് എക്സൈസ് വെബ്, ഷോൾഡർ പുള്ളി, പെഡൽ എക്സൈസർ, എം ആർ കിറ്റ്, വാക്കർ, സെൻസർ കിറ്റ് എന്നിങ്ങനെ വിവിധ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ്വേകുന്നതിനായി അഗ്രിതെറാപ്പിയും നടപ്പാക്കും. ചെറിയ കൃഷിയിൽ കുട്ടികൾ വ്യാപൃതരാകുമ്പോൾ അവർക്ക് മാനസികോല്ലാസവും ശാരീരിക വ്യായാമവും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.


2019 ലാണ് വേലൂർ ഗ്രാമപഞ്ചായത്തിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് റൂം, രണ്ട് ടോയലറ്റ്, ഒരു ഫിസിയോതെറാപ്പി റൂം, ഓഫീസ് റൂം, ഡയ്നിങ്ങ് ഹാൾ, കിച്ചൺ എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിലെ വലിയ ഹാളിലാണ് അമ്മമാർക്കുള്ള സ്വയം സംരംഭ പരീലനം സംഘടിപ്പിക്കാൻ ഉദേശിച്ചിട്ടുള്ളത്.


ബിആർസിയുടെ ഉദ്ഘാടനം മെയ് 11 ന് രാവിലെ 10.30ന് എ.സി.മൊയ്തീൻ എംഎൽഎ നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി അധ്യക്ഷനാകും. മജിഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration