Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

റോഡ് നിർമാണത്തിന്കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് കയർ മേഖലയ്ക്ക് ഉണർവേകും – മന്ത്രി മുഹമ്മദ് റിയാസ്

28 April 2023 11:50 AM

റോഡ് നിർമാണത്തിനായി കയർ ഭൂവസ്ത്രം കൂടുതലായി ഉപയോഗിക്കുന്നത്

കയർ മേഖലയ്ക്ക് അനുയോജ്യമായ പ്രവർത്തനം കൂടിയായി മാറുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.


അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കയർ ഭൂവസ്‌ത്രം പരമാവധി ഉപയോഗിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


റോഡ് നിർമാണത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്താൻ സാധ്യമാകുന്ന നിർമാണ രീതിയാണ് ബി എം ആൻഡ് ബി സി. സാധാരണ റോഡ് നിർമാണത്തേക്കാൾ മൂന്ന് ഇരട്ടിയിലധികം ചിലവ് കൂടുതലാണ്.എന്നാൽ  ബി എം ആൻഡ് ബി സി. റോഡ് ദീർഘകാലം ഈടുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു. നൂതന സങ്കേതിക വിദ്യകളായ കയർ ഭൂവസ്ത്രവും പ്ലാസ്റ്റിക്കും ചേർന്ന ബി സി ഉപയോഗിച്ചുള്ള ടാറിംഗ് ആണ് ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഈ സർകാർ അധികാരത്തിൽ വന്നതിന് ശേഷം ജില്ലയിൽ ഏകദേശം 35 കിലോ മീറ്റർ റോഡ് ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ 127 കിലോ മീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതാ നിർമാണം സംസ്ഥാനത്ത് 2025 ഓടെ പൂർത്തിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുന്നപ്ര തെക്ക് പഞ്ചായത്തിലെ കെ എസ് ഇ ബി ഓഫീസിന് കിഴക്ക് മങ്ങാട് പള്ളിക്ക് സമീപം ചേർന്ന സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ജി സൈറസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭാ ബാലൻ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.


പ്രവർത്തി പൂർത്തിയാക്കിയ റോഡുകൾ:


അറവുകാട് കുളത്തിൽ ജംഗ്ഷൻ കാഞ്ഞൂർ അങ്കണവാടി റോഡ് , മൂന്ന് ഭാഗങ്ങളായുള്ള അറവുകാട് ആക്സസ് റോഡ് ,പരപ്പേൽ പുതുവൽപാടം റോഡ്, കണ്ണാട് -കളരിക്കൽ റോഡ്, രണ്ട് ഭാഗങ്ങളായുള്ള ആക്സസ് റോഡുകൾ ,പുന്നപ്ര പോലീസ് സ്റ്റേഷൻ പയസ് ടെൻ ചർച്ച് റോഡ് , വിവിധ ഭാഗങ്ങളായുള്ള ആക്സസ് റോഡുകൾ ,പുന്നപ്ര KSEB ചൂളപ്പറമ്പ് – വെള്ളാപ്പള്ളി ജംഗ്ഷൻ റോഡ്, കളരി ആക്സസ് റോഡ് ,വെമ്പാലമുക്ക് മങ്ങാട്ടുപള്ളി റോഡ് , ആക്സസ് റോഡ് ഭാഗം, ഉള്ളാടൻപറമ്പ് റോഡ് ,മുക്കവലക്കൽ കരുമാടി റോഡ് , ബ്രാഞ്ച് റോഡ് ,കരുമാടി-മൂന്നുമൂല മേലത്തുംകരി റോഡ് , തെക്കേ മേലത്തുംകരി-റെയിൽവേ റോഡ് തുടങ്ങി അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളുടെ ആസ്തിയിൽ ഉൾപ്പെട്ട 11റോഡുകളും അവയുടെ 10 ബ്രാഞ്ച് റോഡുകളും ഉൾപ്പടെ പൂർത്തീകരിച്ച 21 റോഡുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 12.498 കിലോമീറ്റർ വരുന്ന റോഡുകൾ 20.52 കോടിരൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration