Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

ആധുനികത, മാനവികത, ജനകീയത എന്നിവ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി പരിഷ്‌കരണം ലക്ഷ്യമെന്ന് മന്ത്രി

01 April 2023 04:35 PM

മാനവികതയിൽ ഊന്നി പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് പാഠ്യപദ്ധതി പരിഷ്‌കരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.


‘ആധുനികത, മാനവികത, ജനകീയത എന്നിവ അടിസ്ഥാനപ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരണം സംസ്ഥാന സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്. ജ്ഞാനസമൂഹമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഉദ്ദേശ്യം. ലോകത്ത് ഉണ്ടാകുന്ന ഏത് വിജ്ഞാനവും അപ്പപ്പോൾ സ്വാംശീകരിച്ച് ഉപയോഗിക്കാൻ നമുക്ക് കഴിയണം. ഈ പശ്ചാത്തലത്തിലാണ് പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്,’ തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എല്ലാവർക്കും നീതിയിലധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് ആണ് കേരളം നടന്നടുക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് സംസ്ഥാനം. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ച കണ്ടിടത്ത് നിന്നാണ് 2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ മികവിനെ കേന്ദ്രങ്ങളാക്കി മാറ്റിയതെന്ന് മന്ത്രി വിശദീകരിച്ചു.


ഇന്ന് സ്വപ്നസമാനമായ അടിസ്ഥാനസൗകര്യ വികസനം എല്ലാ സർക്കാർ സ്‌കൂളുകളിലും ഒരുക്കികഴിഞ്ഞു. ഇതിന് അഭൂതപൂർവമായ ജനപിന്തുണയും ലഭിച്ചു. കോൺഗ്രസിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും നിർദേശങ്ങളും കേരളത്തിന്റെ ഭാവി വിദ്യാഭ്യാസം കരുപ്പിടിപ്പിക്കുന്നതിൽ സഹായകരമായിരിക്കും എന്ന് മന്ത്രി വ്യക്തമാക്കി.


സ്റ്റേറ്റ് കൗൺസിൽ ഫോർ എജുക്കേഷൻ റിസർച്ച് ട്രെയിനിങ്ങ് (എസ്.സി.ഇ.ആർ.ടി) സംഘടിപ്പിക്കുന്ന പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസിൽ ഫിൻലൻഡിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.\"\"


വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തെ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലാകി ദാസ് കല്ല അഭിനന്ദിച്ചു. കേരളത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിവിധ ആശയങ്ങൾ രാജസ്ഥാനിൽ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. കൂടുതൽ അധ്യാപകരെ റിക്രൂട്ട് ചെയ്തും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയും വിദ്യാഭ്യാസ മേഖലയിൽ രാജസ്ഥാൻ സർക്കാർ നടത്തുന്ന വിവിധ നടപടികൾ കല്ല വിശദീകരിച്ചു.


വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് മഹത്തായ ചരിത്രമാണുള്ളത് എന്ന് മഹാരാഷ്ട്ര സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസാർക്കർ ചൂണ്ടിക്കാട്ടി. ഇന്ന് വടക്കൻ സംസ്ഥാനങ്ങളും വിദ്യാഭ്യാസമേഖലയിൽ മികവ് പ്രകടിപ്പിക്കുന്നുണ്ട്. വലിയതോതിൽ വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ മേഖലയിൽ എത്തിച്ച കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരണീയമാണെന്ന് മഹാരാഷ്ട്ര മന്ത്രി അഭിപ്രായപ്പെട്ടു. \"\"


കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പരിപാടിയിൽ ആശംസയർപ്പിച്ച് സംസാരിച്ച മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ സൂരജ് ഡി മന്ഥാരെ പറഞ്ഞു. പരിപാടിയിൽ എ.എ റഹീം എംപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ് കുമാർ,  പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ,  എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവർ സംസാരിച്ചു


തുടർന്ന് ‘കേരള എജുക്കേഷനൽ സിനാരിയോ:  ഹിസ്റ്ററി, കറന്റ് ട്രാന്റ്‌സ് ആന്റ് വേ ഫോർവേർഡ്’ എന്ന സെഷനിൽ കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.  എം.വി നാരായണൻ സംസാരിച്ചു.


മൂന്ന് ദിവസങ്ങളിലായുള്ള വിവിധ സെഷനുകൾക്കും ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കുമൊടുവിൽ തിങ്കളാഴ്ച കോൺഗ്രസ് സമാപിക്കും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration