
ജില്ലയില്‍ സ്‌കൂള്‍ യൂണിഫോം, പാഠപുസ്തക വിതരണം ആരംഭിച്ചു
ജില്ലയിലെ സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്‍ പാഠപുസ്തക വിതരണം ഫ്‌ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ അധ്യക്ഷനായി. അഞ്ച് ലക്ഷം പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രില്‍ പകുതിയോടെ പൂര്‍ത്തിയാക്കും. കാക്കനാട് കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് സൊസൈറ്റിയാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് തരം തിരിക്കലും വിതരണവും നിര്‍വ്വഹിക്കുന്നത്. പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 12 ലക്ഷം പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം വിതരണം ചെയ്യുക.
പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, വാര്‍ഡംഗം വര്‍ഗീസ് ചാക്കോ, സെന്റ് ജോര്‍ജ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനിത ഗോപിനാഥന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. അജിത മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളിലേയും മുട്ടമ്പലം സി.എം.എസ്. എല്‍. പി. സ്‌കൂളിലേയും കുട്ടികള്‍ക്ക് രണ്ട് ജോടി വീതം യൂണിഫോം
വിതരണം ചെയ്തു. മുട്ടമ്പലം സ്‌കൂള്‍ ഹെഡ് മിസ്ട്രസ് പ്രതിഭ മേരി നൈനാന്‍, എം.പി.ടി.എ. പ്രസിഡന്റ് നിഷ അനൂപ്, എസ്. എസ്. കെ കോട്ടയം മുനിസിപ്പാലിറ്റി ബി. ആര്‍. സി. ട്രെയിനര്‍ കോ- ഓര്‍ഡിനേറ്റര്‍ സി. മഞ്ജു, അധ്യാപകന്‍ രഞ്ജു കെ. റ്റിറ്റു, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.