
അഞ്ചുമുറി – കാഞ്ഞിരാട്ട് താഴെ റോഡ് പ്രവൃത്തിക്ക് തുടക്കമായി
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മിക്കുന്ന തിരുവള്ളൂർ പഞ്ചായത്തിലെ അഞ്ചുമുറി-കാഞ്ഞിരാട്ട് താഴെ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുരേന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.പി വിശ്വനാഥന്‍, വാര്‍ഡ് മെമ്പര്‍ ഗോപീനാരായണന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.എം ബാലന്‍, കെ സോമന്‍, ദിവാകരന്‍ നമ്പ്യാര്‍, അമ്മദ് ഹാജി ആച്ചേരി, കെ.സി കുഞ്ഞബ്ദുല്ല, മൊയ്തു കാഞ്ഞിരാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ സ്വാഗതവും കണ്‍വീനര്‍ കെ റഫീഖ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയാണ് റോഡ് പ്രവൃത്തിക്ക് അനുവദിച്ചത്.