Saturday, April 20, 2024
 
 
⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
News

വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു

05 February 2023 09:25 PM

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ – അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്   നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23.


 അഗ്രിഹാക്കിൽ പങ്കെടുക്കുന്നവർക്ക്   കാർഷിക മേഖലയിലെ പ്രധാന പ്രശ്‌നങ്ങളിൽ   ഫലപ്രദമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനും വികസിപ്പിക്കുവാനും അവസരം ലഭിക്കും. കാർഷിക സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ പരിഹാരമാർഗങ്ങൾ മികവുറ്റതാക്കാനുള്ള മികച്ച അവസരം ഹാക്കത്തോൺ വഴി സൃഷ്ടിക്കുകയും, വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡുകളോടൊപ്പം കാർഷിക മേഖലയിലെ സംരംഭകരായി ഉയർന്നു വരുന്നതിനുള്ള സഹായങ്ങളും ലഭിക്കും.


36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശ്‌നപരിഹാര മത്സരത്തിൽ   സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 3 മുതൽ 5 പേർ അടങ്ങുന്ന ടീമുകൾക്ക് മേൽപറഞ്ഞ വിഭാഗങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാം.


         ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഫെബ്രുവരി 12 ന് മുമ്പായി അഗ്രി ഹാക്ക് പോർട്ടൽ (www.vaigaagrihack.in) വഴി രജിസ്റ്റർ ചെയ്യേണ്ടതും, തെരഞ്ഞെടുത്ത പ്രശ്‌നങ്ങളുടെ പരിഹാരമാർഗ്ഗങ്ങൾ സമർപ്പിക്കേണ്ടതുമാണ്.


        തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകൾക്ക് ഫെബ്രുവരി 25 മുതൽ 27 വരെ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അഗ്രി ഹാക്കിൽ പങ്കെടുക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് 9383470061, 9383470025 ൽ ബന്ധപ്പെടാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration