Sunday, December 04, 2022
 
 
⦿ തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുംസര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ് ⦿ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി ⦿ മണ്ണ് ദിനാചരണം നടത്തും ⦿ നിയമനം ⦿ കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ തുടങ്ങും ⦿ ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍ (04.12.2022) ⦿ വെറ്ററിനറി ഡോക്ടർ നിയമനം ⦿ ബ്ളാക്ക് ആന്റ് വൈറ്റിൽ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താർ ചിത്രങ്ങൾ ⦿ അർജൻറീന ക്വാർട്ടറിൽ; മെസ്സിക്ക് ചരിത്ര നേട്ടം; ക്വാർട്ടറിൽ നെതർലാൻഡ്സിനെ നേരിടും ⦿ ലോക ഭിന്നശേഷി ദിനാചരണം നടത്തി ⦿ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴ തുടരും ⦿ മാതാപിതാക്കളെ സംരക്ഷിക്കുക മക്കളുടെ ഉത്തരവാദിത്തം: ഡെപ്യൂട്ടി സ്പീക്കര്‍ ⦿ വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ് ⦿ ഇന്റർവ്യൂ മാറ്റി ⦿ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി ⦿ സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി ⦿ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു ⦿ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് ⦿ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ⦿ ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍; നിയമങ്ങൾ പാലിക്കണം ⦿ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു ⦿ ക്വിസ് പ്രസ്സ് മത്സരം ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ  ⦿ സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി ⦿ സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു ⦿ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ⦿ സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം ⦿ സ്‌കൂൾ കായികമേള ഹൈടെക്കാക്കി കൈറ്റ് ⦿ അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ ⦿ Plan 75 and Anur comes with the Plight of Old age ⦿ IFFK tribute to legendary films of 14 Auteurs from 10 Countries ⦿ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ⦿ തിരുമാറാടി പഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു ⦿ തൃശ്ശൂർ ജില്ലാ കലക്ടര്‍ പൗരത്വ രേഖ കൈമാറി; ചെമ്പൂക്കാവ് സ്വദേശി റിഷാന്ത് ഇനി ഇന്ത്യന്‍ പൗരന്‍ ⦿ ചെങ്കണ്ണ് ആശങ്ക വേണ്ട ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ് ⦿ ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി യുവജന കമ്മീഷൻ
News

ജില്ലയില്‍ 16 റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി

29 September 2022 08:41 PM

വയനാട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു വര്‍ഷ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പരിപാലന പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ മാര്‍ച്ച് മാസം ആരംഭിച്ച 1.67 കോടി രൂപയുടെ അഞ്ച് പ്രവൃത്തികളും മെയില്‍ ആരംഭിച്ച 4.82 കോടി രൂപയുടെ 11 പ്രവൃത്തികളുമാണ് നടന്നുവരുന്നത്. കൂടുതല്‍ കേടായ റോഡുകളുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തിരുന്നത്. 16 റോഡുകളുടെയും പരിശോധന പൂര്‍ത്തിയായി. നിരത്ത് പരിപാലന വിഭാഗത്തിനാണ് നിര്‍വ്വഹണച്ചുമതല. ഒരു വര്‍ഷത്തേക്ക് പൂര്‍ണ്ണമായും റോഡുകള്‍ പരിചരിച്ച് പോരുന്നതിനാണ് റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ നല്‍കുന്നത്.


പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി വകുപ്പ് നടത്തിപ്പോരുന്ന പരിശോധനയുടെ ഭാഗമായാണ് പ്രത്യേക സംഘം രൂപീകരിച്ച് ജില്ലയിലും നാല് ദിവസത്തെ റോഡ് പരിശോധന നടത്തിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എം.ഡി എസ്. സുഹാസ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, നിരത്ത് പരിപാലന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന സംഘം 26 മുതലാണ് റോഡ് പ്രവൃത്തികള്‍ പരിശോധിച്ച് വിലയിരുത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും..


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration